
തിരുവനന്തപുരം: ഉഷ്ണകാല പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ കളക്ടർമാർക്ക് ഒരു കോടി രൂപ അനുവദിക്കാൻ വേനൽക്കാല ദുരന്ത ലഘൂകരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം.
ഉഷ്ണകാല മുന്നൊരുക്ക യോഗങ്ങൾ ജില്ലാതലത്തിൽ ചേരണം. കോഴിക്കോട് മൂടാടി ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയിട്ടുള്ള മാതൃകയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ലോക്കൽ ഹീറ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കണം. പൊതുജനക്യാമ്പെയിൻ നടത്തണം.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഹീറ്റ് ക്ലിനിക്കുകൾ ആരംഭിക്കണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സൂര്യാഘാതത്തിനുള്ള പ്രഥമ ശുശ്രൂഷ സൗകര്യങ്ങൾ ഒരുക്കണം. മാർക്കറ്റുകൾ, കവലകൾ, ബസ് സ്റ്റാൻഡ് തുടങ്ങിയിടങ്ങളിൽ തണ്ണീർപന്തലുകൾ സ്ഥാപിക്കണം. പരീക്ഷാഹാളുകളിൽ വായു സഞ്ചാരവും കുടിവെള്ള ലഭ്യതയും ഉറപ്പാക്കണം. വാട്ടർ കിയോസ്‌ക്കുകൾ റിപ്പർ ചെയ്യണം. ആവശ്യമെങ്കിൽ കൂടുതൽ സ്ഥാപിക്കണം. ജലത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തണം. കാർഷിക വിളകളുടെ സംരക്ഷണം ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ മന്ത്രിമാരായ കെ .രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ജില്ലാകളക്ടർമാർ, ലാൻഡ് റവന്യു കമ്മിഷണർ കെ. ജീവൻ ബാബു, ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |