
തിരുവനന്തപുരം: പ്രവാസികളുടെയും ബന്ധുക്കളുടെയും പരാതികൾ കൈകാര്യം ചെയ്യാനായി സംസ്ഥാനത്ത് എൻ.ആർ.ഐ പൊലീസ് സ്റ്റേഷൻ ആരംഭിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
വിവിധ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും ജോലി നോക്കുന്നവരുടെയും നാട്ടിലെ ബന്ധുക്കളുടെയും പ്രശ്‌നങ്ങളും പരാതികളും പരിഹരിക്കാനാണ് സ്റ്റേഷൻ. ലോക കേരള സഭയിൽ ഉയർന്ന ആവശ്യം പരിഗണിച്ചാണ് തീരുമാനം. എൻ.ആർ.ഐ സ്റ്റേഷനായി ഇൻസ്പെക്ടർ - 1, സബ് ഇൻസ്പെക്ടർ - 6, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ - 6, സീനിയർ സിവിൽ പൊലീസ് ഓഫീസർ - 5, സിവിൽ പൊലീസ് ഓഫീസർ - 7 എന്നിങ്ങനെ 25 തസ്തികകൾ സൃഷ്ടിക്കും.
□സംസ്ഥാനത്തെ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷിക്കുന്നതിനും എക്‌സൈസ് വകുപ്പിന് കീഴിൽ, നാർകോട്ടിക് കൺട്രോൾ ബ്യൂറോ രൂപീകരിക്കും.
□പട്ടികജാതി- വർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ നേരിടുന്നതിന് സ്‌പെഷൽ മൊബൈല്‍ സ്‌ക്വാഡ് യൂണിറ്റുകളുടെ പ്രവർത്തനത്തിന് 41 പുതിയ തസ്തികകൾ അധികമായി സൃഷ്ടിക്കും. പാലക്കാട് അഗളി- 16, മാനന്തവാടി- 14, കാസർകോട്- 11 എന്നിങ്ങനെയാണ് തസ്തികകൾ.
□ക്ലോസ്ഡ് വനിതാ കേഡറിലെ 86 സബ് ഇന്‍സ്‌പെക്ടർ തസ്തികകൾ കേരള സിവില്‍ പൊലീസ് കേഡറിലേക്ക് താല്‍ക്കാലികമായി പുനർ വിന്യാസം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |