
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ 2025-26 അദ്ധ്യയന വർഷത്തെ ഫെബ്രുവരി സെഷനിലേക്കുള്ള യു.ജി.സി- ഡി.ഇ.ബി അംഗീകൃത ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് 20 വരെ അപേക്ഷിക്കാം.മൂന്ന് വർഷ യു.ജി ബി.എ അറബിക്,നാല് വർഷ യു.ജി ഇംഗ്ലീഷ്,ഹിസ്റ്ററി,മലയാളം,സോഷ്യോളജി,ബി.ബി.എ, ബി.കോം,രണ്ട് വർഷ പി.ജി ഇംഗ്ലീഷ്,ഹിസ്റ്ററി,മലയാളം,സോഷ്യോളജി,എം.കോം എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.
നാലുവർഷ യു.ജി പ്രോഗ്രാമുകലെ മൂന്നു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഡിഗ്രി സർട്ടിഫിക്കറ്റോടു കൂടി എക്സിറ്റ് ഓപ്ഷൻ ലഭ്യമാണ്.യു.ജി പ്രോഗ്രാമുകൾക്ക് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. പി.ജി പ്രോഗ്രാമുകൾക്ക് അംഗീകൃത സർവകലാശാലാ ബിരുദമാണ് അടിസ്ഥാന യോഗ്യത. യു.ജി.സി അംഗീകരിച്ച 'ഡ്യുവൽ ഡിഗ്രി' സംവിധാനം വഴി മറ്റ് സർവകലാശാലകളിൽ റെഗുലർ പഠനം നടത്തുന്നവർക്കും ചേരാവുന്നതാണ്.
അപേക്ഷകർ എ.ബി.സി ഐഡിയും ഡി.ഇ.ബി ഐഡിയും നിർബന്ധമായും എടുക്കണം.ഔദ്യോഗിക വെബ്സൈറ്റായ www.sgou.ac.in വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫോൺ: 0474 2966841,9188909901, 9188909902.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |