
തൃശൂർ: പാണഞ്ചേരി പഞ്ചായത്ത് തമ്പുരാട്ടിപ്പടി മഞ്ഞക്കുന്ന് മണ്ടൻചിറ ഫാം റോഡ് നിർമ്മാണോദ്ഘാടനം റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ നിർവഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു നൈനാൻ അദ്ധ്യക്ഷനായി. പാണഞ്ചേരി പഞ്ചായത്ത് അംഗം സ്വപ്ന രാധാകൃഷ്ണൻ,വിപിൻ യോഹന്നാൻ എന്നിവർ സംസാരിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.എ. അബൂബക്കർ, പാണഞ്ചേരി പഞ്ചായത്ത് അംഗം സി.കെ. കൃപ, കെ.വി. ജോസ്, പി.വി. സുദേവൻ, ഔസേപ്പ് പതിലേട്ട്, ജിനേഷ് പീച്ചി, സാബു മുണ്ടേക്കാട്ടിൽ, രാധാകൃഷ്ണൻ, ഉണ്ണി കൊല്ലങ്കുടി, ലിപ്‌സൺ സ്‌കറിയ, സെബാസ്റ്റ്യൻ പതിലേട്ട്, ബേബി മറ്റമന, നെല്ലിക്കാട്ടിൽ പൗലോസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |