തൃപ്രയാർ: തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെയും വാടാനപ്പള്ളി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സെക്കൻഡറി പാലിയേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി കൊളോസ്റ്റമി, ലിംഫെഡിമ പരിചരണ പരിശീലനവും രോഗിബന്ധു സംഗമവും സംഘടിപ്പിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം.നൗഷാദ് ഉദ്ഘാടനം ചെയ്തു. നാട്ടികപഞ്ചായത്ത് പ്രസിഡന്റ് പി. വിനു അദ്ധ്യക്ഷത വഹിച്ചു. വാടാനപ്പള്ളി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് കെ.ടി. ഡോ. സുജ, വലപ്പാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ സൂപ്രണ്ട് ഡോ.പി.ആർ.രാജേഷ്, ഡോ.എ.സുജയ, വിൻസി വർഗീസ്, ഷിജോ, ടെൽസൻ തുടങ്ങിയവർ ക്ലാസെടുത്തു. ഷോല മഹേഷ്, ഷാമില സലീം, ഇർഷാദ് ചേറ്റുവ, ഹസീന താജു, ഷൈന മുഹമ്മദ്, സുബില പ്രസാദ്, ടി.പി.ഹനീഷ് കുമാർ,നിബിത പി. ബേബി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |