
കൊച്ചി: കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് കൊച്ചി മറൈൻഡ്രൈവിൽ നിർമ്മിക്കുന്ന മറൈൻ എക്കോ സിറ്റി പദ്ധതിയുടെ ശിലാസ്ഥാപനം ഇന്ന് വൈകിട്ട് 4ന് ബോൾഗാട്ടി പാലസ് കെ.ടി.ഡി.സി കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വ്യവസായ മന്ത്രി പി.രാജീവ്, എം.എൽ.എമാരായ കെ.എൻ.ഉണ്ണിക്കൃഷ്ണൻ, ടി.ജെ.വിനോദ്, ഹൈബി ഈഡൻ എം.പി, മേയർവി.കെ. മിനിമോൾ, പി. പി. സുനീർ എം.പി തുടങ്ങിയവർ സംസാരിക്കും.
കെ.എസ്.എച്ച്.ബി. മറൈൻ എക്കോ സിറ്റി
ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നിർവഹിക്കുന്ന മറൈൻ ഡ്രൈവിലെ മറൈൻ എക്കോ സിറ്റി പദ്ധതി സർക്കാർ നടപ്പാക്കുന്ന ഏറ്റവും വലിയ ഭവന, വാണിജ്യ സമുച്ചയങ്ങളിൽ ഒന്ന്. സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ 17.9 ഏക്കർ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ബോർഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിർമ്മാണ പദ്ധതിയാണിത്. വാണിജ്യ, ഭവനസമുച്ചയമാണിത്.
ചെലവ് : 3509 കോടി
ഭൂമി : 17.9 ഏക്കർ
• 27 സെന്റ് ജലസംരക്ഷണത്തിന്
• 65 സെന്റ് ജലാശയം
• 50 ശതമാനം തുറസായ ഭൂമി
ഒന്നാം ഘട്ടം
കെട്ടിടസമുച്ചയം: 3.16 ഏക്കറിൽ
നിലകൾ: 28
പാർക്കിംഗ് : 7 നില, ലോവർ- അപ്പർ ഗ്രൗണ്ടുകളിൽ
വാണിജ്യം: 1-3 നിലകൾ
ഓഫീസുകൾ: 4-5 നിലകൾ
ക്ളബ് ഹൗസ് : 6-ാം നില
ഫ്ളാറ്റുകൾ : 7- 26 നിലകളിൽ 160 (3/4 ബി.എച്ച്.കെ)
രണ്ടാംഘട്ടം
•കൺവെൻഷൻ സെന്റർ : 2.6 ഏക്കർ
സീറ്റിംഗ് : 2000 പേർക്ക്
• 5 സ്റ്റാർ ഹോട്ടൽ
മൂന്നാം ഘട്ടം
• 30 നിലകളിൽ 6 റെസിഡൻഷ്യൽ ടവറുകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |