
സംസ്ഥാന പട്ടികവർഗ വികസന വകുപ്പ് ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരളയുമായി സഹകരിച്ച് "പ്രഗതി" എന്ന പേരിൽ പുതിയ തൊഴിൽ നൈപുണ്യ പരിശീലന പരിപാടി ആരംഭിക്കുന്നു. ഈ വാർഷിക റസിഡൻഷ്യൽ ഡിപ്ലോമ കോഴ്സുകളിൽ ബ്ലോക്ക്ചെയിൻ, സൈബർ സെക്യൂരിറ്റി , പിസിബി ഡിസൈൻ തുടങ്ങിയ നൂതന മേഖലകളിൽ പരിശീലനം ലഭിക്കും.
100 ശതമാനം പ്ലേസ്മെന്റും അസ്സിസ്റ്റൻസും ഇന്റേൺഷിപ്പും ഉറപ്പാക്കുന്ന ഈ റസിഡൻഷ്യൻ കോഴ്സുകളിലേക്ക് തിരഞ്ഞെടുക്കുന്ന പട്ടികവർഗ വിദ്യാർത്ഥികൾക്ക് കോഴ്സ് ഫീസ്, താമസം, ഭക്ഷണം എന്നിവ തികച്ചും സൗജന്യമാണ്. മേൽ പറഞ്ഞ നൈപുണ്യ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാൻ ഗ്രാജുവേഷൻ യോഗ്യത ആവശ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 31 2026.
കൂടുതൽ വിവരങ്ങൾക്കായി https://duk.ac.in/skills/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |