
തിരുവനന്തപുരം: കേരള പൊലീസിൽ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് പണം തട്ടിയ പ്രതിയെ തമ്പാനൂർ പൊലീസ് പിടികൂടി.നേമം ഊക്കോട് പറങ്കിമാംവിള വീട്ടിൽ ദീപുവാണ് (34) അറസ്റ്റിലായത്.നെയ്യാറ്റിൻകര സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് നടപടി.
തമ്പാനൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്ന പേരിലായിരുന്നു തട്ടിപ്പ്.ജോലി രാജിവയ്ക്കുമ്പോൾ ആ ഒഴിവിലേക്ക് പരാതിക്കാരന് നിയമനം വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച്, 90,000 രൂപയാണ് തട്ടിയെടുത്തത്.തമ്പാനൂർ എസ്.എച്ച്.ഒ ജിജുകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ബിനു മോഹൻ,എസ്.സി.പി.ഒ അരുൺ കുമാർ,സി.പി.ഒമാരായ അരുൺ.എ.എ,ഷഫീഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |