
തിരുവനന്തപുരം: ആർ.വി ആർലേക്കർ തമിഴ്നാട് ആക്ടിംഗ് ഗവർണറായി ചുമതലയേറ്റു. ഇന്നലെ തമിഴ്‌നാട് ലോക്ഭവനിലെ ഭാരതീയാർ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി സത്യവാചകം ചൊല്ലിക്കൊടുത്തു. തമിഴ്നാടിന്റെ 27-ാം ഗവർണറാണ്.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, കേന്ദ്രമന്ത്രി എൽ.മുരുകൻ, നിയമസഭാ സ്പീക്കർ എം.അപ്പാവു, മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിമാർ, സംസ്ഥാന മന്ത്രിമാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, എം.എൽ.എമാർ, ചെന്നൈ മേയർ, സായുധ സേനകളിലെ ഉന്നത ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സർവകലാശാലകളിലെ വൈസ്ചാൻസലർമാർ, കേന്ദ്ര സ്ഥാപനങ്ങളുടെ മേധാവിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തമിഴ്നാട് ഗവർണറായിരുന്ന ആർ. എൻ. രവിയെ പശ്ചിമബംഗാൾ ഗവർണറായി മാറ്റിയതോടെയാണ് തമിഴ്നാടിന്റെ ചുമതല കൂടി നൽകിയത്. ആർ.എൻ.രവി ബംഗാൾ ഗവർണറായി ചുമതലയേറ്റു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |