SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.43 AM IST

പെരുമ്പാവൂർ സീറ്റ് ഏറ്റെടുക്കാൻ സി.പി.എം, അങ്കമാലി മാണി ഗ്രൂപ്പിന്

Increase Font Size Decrease Font Size Print Page
a

തിരുവനന്തപുരം: സിറ്റിംഗ് എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയെ വീണ്ടും മത്സരിപ്പിക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പം നിലനിൽക്കെ, പെരുമ്പാവൂർ സീറ്റിൽ സി.പി.എമ്മിന്റെ അപ്രതീക്ഷിത നീക്കം. കേരള കോൺഗ്രസിൽ (എം) നിന്ന് സീറ്ര് സി.പി.എം ഏറ്റെടുക്കാൻ ധാരണയായി. മുൻ എം.എൽ.എ സാജുപോൾ സ്ഥാനാർത്ഥിയാകുമെന്ന് സൂചന. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനതാദൾ (എസ്) മത്സരിച്ച അങ്കമാലി സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകാനും ധാരണയായി. പകരം ജനതാദളിന് മലബാർ മേഖലയിൽ യുക്തമായ സീറ്റ് നൽകും.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 2,899 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കേരള കോൺഗ്രസിലെ ബാബു ജോസഫിനെയാണ് എൽദോസ് കുന്നപ്പിള്ളി പരാജയപ്പെടുത്തിയത്. 2016ൽ സാജു പോളിനെയും തോൽപ്പിച്ചിരുന്നു. 2011ൽ സാജു പോൾ ഇവിടെ ജയിച്ചിട്ടുണ്ട്. സിറ്റിംഗ് എം.എൽ.എമാർക്കെല്ലാം സീറ്റു നൽകാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്നെങ്കിലും എൽദോസിന്റെ കാര്യത്തിൽ തീരുമാനമായില്ല. ഇതിനിടെയാണ് സി.പി.എമ്മിന്റെ അപ്രതീക്ഷിത നീക്കം.

തിരുവനന്തപുരത്ത്

വിജയൻ തോമസ്?

സി.എം.പിയിലെ സി.പി. ജോണിനെ മത്സരിപ്പിക്കാൻ യു.ഡി.എഫ് കണ്ടുവച്ച തിരുവനന്തപുരം സീറ്റിലും എൽ.ഡി.എഫിന്റെ നിർണായക നീക്കം. യു.ഡി.എഫ് ഭരണകാലത്ത് കെ.ടി.ഡി.സി ചെയർമാനായിരുന്ന വിജയൻ തോമസിനെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാക്കിയേക്കും. ജനാധിപത്യ കേരള കോൺഗ്രസിലെ ആന്റണി രാജുവിന് മത്സരിക്കാൻ തടസമുള്ളതിനാലാണ് ഈ നീക്കം. ഇന്നുചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഭേദഗതി നിർദ്ദേശത്തോടെ ജില്ലാ കമ്മിറ്റികൾക്ക് അയച്ച സി.പി.എം സ്ഥാനാർത്ഥി പട്ടികയ്ക്ക് സെക്രട്ടേറിയറ്റ് അംഗീകാരം നൽകും.

TAGS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.