
തൊടുപുഴ: ഫിഷറീസ് വകുപ്പ് ചെങ്കുളത്ത് സംഘടിപ്പിച്ച പരിപാടിയിൽ എത്താത്തതിന് മന്ത്രി സജി ചെറിയാനെതിരെ പൊട്ടിത്തെറിച്ച് എം.എം. മണി എം.എൽ.എ. ചെങ്കുളം മൾട്ടി സ്പീഷ്യസ് ഷിഫ് സീഡ് ഫാം ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ ഓൺലൈനായാണ് നിർവഹിച്ചത്. ഇതിനെയാണ് മണി വിമർശിച്ചത്. 'അയാൾ അവിടെ ഇരുന്ന് ഒണ്ടാക്കേണ്ട കാര്യമുണ്ടോ. മേലാൽ എന്നെ ഇത്തരം പരിപാടിയ്ക്ക് ക്ഷണിക്കരുത്. സത്യത്തിൽ അയാൾക്ക് എന്ത് ജോലിയാണ്. താനിങ്ങനെ പറഞ്ഞെന്ന് പറഞ്ഞേരെ അങ്ങോട്ട്. പിന്നെ ഞങ്ങളെയൊക്കെ എന്തിനാ ഇതിൽ പെടുത്തിയത്. ഈ രാജായും ഞാനും കൂടെ പോരെ ഇത് ഉദ്ഘാടനം ചെയ്യാൻ. തിരുവനന്തപുരത്ത് നിന്ന് ഒണ്ടാക്കണം. മെനക്കെടാൻ നമ്മളും. ഡീസലും അടിച്ച് കഷ്ടപ്പെട്ട് ഇവിടെ വരണം. എന്റെ ഭാഷയിൽ പറഞ്ഞാൽ ഞാൻ വേറെ വല്ലതും പറയും. ഈ സഭയായത് കൊണ്ട് ഒന്നും പറയുന്നില്ല. ഒരുമാതിരി മനുഷ്യനെ മെനക്കെടുത്തുന്ന പണി. പരിപാടിയിൽ എന്റെ ജോലി എന്താ മുഖ്യാതിഥി. ...ആ.... ഞാൻ അഭിവാദ്യ പ്രസംഗം നടത്തിയതായി അറിയിക്കുന്നു"- ഇങ്ങനെ പറഞ്ഞാണ് മണി പ്രസംഗം അവസാനിപ്പിച്ചത്.എ. രാജ എം.എൽ.എ അദ്ധ്യക്ഷനായ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു ഉടുമ്പഞ്ചോല എം.എൽ.എയായ എം.എം. മണി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |