
ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി സ്ഥാനാർത്ഥികളുടെ പട്ടികയ്‌ക്ക് ഡൽഹിയിൽ നടന്ന പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയോഗത്തിൽ ധാരണയായി. 100ൽപ്പരം സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുന്നത്. അതിൽ 85 ശതമാനത്തിലും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ധാരണയായെന്നാണ് വിവരം. 50ഓളം പേരുടെ ആദ്യഘട്ട പട്ടിക നാലു ദിവസത്തിനകം പ്രഖ്യാപിച്ചേക്കും. ഇന്നലെ വൈകീട്ട് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു യോഗം. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, കെ. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ബംഗാളിലെ സ്ഥാനാർത്ഥി പട്ടികയിലും ധാരണയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |