
വെഞ്ഞാറമൂട്: വാമനപുരത്ത് ഒരു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി.കൊലപാതകമെന്ന് സംശയം. വാമനപുരം കണിച്ചോട് വാര്യംകോണം ചരുവിള പുത്തൻ വീട്ടിൽ സുഭാഷിന്റെയും അശ്വതിയുടെയും മകൾ പവിത്രയാണ് മരിച്ചത്.മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന.സംഭവ സമയം കുട്ടിയുടെ മാതാവ് വീട്ടിലും പിതാവ് ജോലി സ്ഥലത്തുമായിരുന്നു.
ഇന്നലെ വൈകിട്ട് നാലിന് മുത്തശ്ശി തൊഴിലുറപ്പ് പണി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ പായയിൽ കുട്ടി അനക്കമില്ലാതെ കിടക്കുകയായിരുന്നു.തുടർന്ന് കുട്ടിയുടെ മുത്തച്ഛനെ കാര്യം അറിയിച്ചു.അദ്ദേഹമെത്തി കുട്ടിയെ കാരേറ്റുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരിന്നു.അവിടത്തെ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. കൂടാതെ കുട്ടിയുടെ കഴുത്തിൽ കൈയമർത്തിയതിന്റേതായ അടയാളങ്ങളും ശ്രദ്ധയിൽപ്പെട്ടു.സംശയം തോന്നിയ ആശുപത്രി അധികൃതർ വെഞ്ഞാറമൂട് പൊലീസിൽ വിവരം അറിയിച്ചു.
അവർ എത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ കൊലപാതമെന്ന് സംശയിക്കത്തക്ക അടയാളങ്ങൾ കണ്ടെത്തുകയും ചെയ്തു.തുടർന്ന് പൊലീസ് വീട്ടിലെത്തിയും പരിശോധന നടത്തി.പരിശോധനയിൽ മാതാവിനെ സംശയിക്കത്തക്ക തെളിവുകൾ ലഭിക്കുകയും അവരെ കസ്റ്റഡിയിലെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |