SignIn
Kerala Kaumudi Online
Friday, 24 April 2026 5.11 PM IST

കൊച്ചിയിലേക്കുള്ള സര്‍വീസ് റദ്ദാക്കി, എട്ട് ട്രെയിനുകള്‍ നാളെ വഴിതിരിച്ച് വിടും

Increase Font Size Decrease Font Size Print Page
railway

കൊച്ചി: അറ്റകുറ്റപ്പണികള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ നാളെ (മാര്‍ച്ച് 14) ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയില്‍ പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതാണ് നിയന്ത്രണത്തിന് കാരണം. രാത്രി 9.05 മണിക്ക് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന കൊല്ലം - എറണാകുളം മെമു (ട്രെയിന്‍ നമ്പര്‍ 66310) സര്‍വീസ് ഉണ്ടായിരിക്കില്ല. കോട്ടയം വഴി ഓടുന്ന എട്ട് ട്രെയിനുകള്‍ നാളെ ആലപ്പുഴ വഴിയാണ് സര്‍വീസ് നടത്തുക.

കോട്ടയം റൂട്ടിന് പകരം ആലപ്പുഴ വഴി ഓടുന്ന ട്രയിനുകളുടെ പട്ടിക ചുവടെ, കോട്ടയത്തിന് പകരം ട്രെയിനുകള്‍ നിര്‍ത്തുന്ന സ്റ്റോപ്പ് ബ്രാക്കറ്റില്‍

1. തിരുവനന്തപുരം - ചെന്നൈ മെയില്‍ - 12624 (ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംഗ്ഷന്‍)

2. തിരുവനന്തപുരം - ശ്രീഗംഗാനഗര്‍ എക്‌സ്പ്രസ് - 6312 (ആലപ്പുഴ, എറണാകുളം ജംഗ്ഷന്‍)

3. തിരുവനന്തപുരം നോര്‍ത്ത് എസ്എംവിടി ബെംഗളൂരു ഹംസഫര്‍ - 16319 (കായംകുളം, ആലപ്പുഴ, എറണാകുളം ജംഗ്ഷന്‍)

4. തിരുവനന്തപുരം മംഗളൂരു മലബാര്‍ എക്‌സ്പ്രസ് - 16629 (ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംഗ്ഷന്‍)

5. കന്യാകുമാരി ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ് - 22503 (കായംകുളം, ആലപ്പുഴ, എറണാകുളം ജംഗ്ഷന്‍)

6. തിരുവനന്തപുരം രാമേശ്വരം അമൃത എക്‌സ്പ്രസ് - 16343 (ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംഗ്ഷന്‍)

7. തിരുവനന്തപുരം നോര്‍ത്ത് നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസ്- 16349 (ഹരിപ്പാട്, അമ്പലപ്പുഴ,ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംഗ്ഷന്‍)

8. തിരുവനന്തപുരം മംഗളൂരു എക്‌സ്പ്രസ് - 16347 (ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംഗ്ഷന്‍)

TAGS: RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.