ന്യൂഡൽഹി: ക്രൈസ്തവ വിഭാഗത്തിന് അതിന്യൂനപക്ഷ പദവി നൽകുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ കേന്ദ്ര മന്ത്രി കിരൺ റിജിജുവുമായി ചർച്ച നടത്തി. ക്രൈസ്തവ സഭാ നേതാക്കൾ പലതവണ ആവശ്യപ്പെട്ട പ്രധാന വിഷയത്തിൽ വിശദമായി ചർച്ച നടത്തിയെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ആവശ്യത്തോട് കിരൺ റിജിജു യോജിച്ചു. നരേന്ദ്ര മോദി സർക്കാരിന് അനുകൂല നിലപാടാണെന്നും, അന്തിമ തീരുമാനം ഉടനുണ്ടാകുമെന്ന് ഉറപ്പു ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |