SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.34 AM IST

ശബരിമല എസ്.ഐ.ടി അന്വേഷണം നല്ല നിലയിലെന്ന് ഹൈക്കോടതി

Increase Font Size Decrease Font Size Print Page
hc

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ എസ്.ഐ.ടി അന്വേഷണത്തിൽ വീണ്ടും തൃപ്തിയറിയിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ച്. അന്വേഷണം ശാസ്ത്രീയമായ നിലയിൽ പൂർത്തിയാക്കുകയാണ് ഈ ഘട്ടത്തിൽ പ്രധാനമെന്നും കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജികൾ പരിഗണിക്കവേ ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം തേടുന്ന ഹർജികൾ വിശദമായ വാദത്തിനായി രണ്ടാഴ്ചത്തേക്ക് മാറ്റി. സംസ്ഥാന സർക്കാരിനോട് മറുപടി സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.

കേസിന് പിന്നിൽ സംഭവങ്ങളുടെ പരമ്പര തന്നെയുണ്ട്. സ്വർണം പൊതിഞ്ഞ ലോഹപ്പാളികളുടെ ഒറിജിനൽ മാറ്റിയിരുന്നോയെന്ന് കണ്ടെത്തേണ്ടതുണ്ട്. അതിനായി സാമ്പിളുകൾ പ്രഗത്ഭമായ നാഷണൽ മെറ്റലർജിക്കൽ ലാബിലേക്കും ഭാഭാ ആണവ ഗവേഷണ കേന്ദ്രത്തിലേക്കും അയച്ചിരിക്കുകയാണ്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാകും വിചാരണ. കുറ്റവാളികൾ ഉത്തരം പറയേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.

ജാമ്യഹർജികൾ പരിഗണിച്ച കോടതികളിലും പൊതുസമൂഹത്തിലും നിലവിലെ അന്വേഷണത്തെക്കുറിച്ച് വിമർശനമുണ്ടെന്ന് ഹർജിക്കാർ വാദിച്ചു. എന്നാൽ ഇതൊന്നും ബാധിക്കുന്ന വിഷയമല്ലെന്ന് ദേവസ്വം ബെഞ്ച് പറഞ്ഞു. അന്വേഷണം എങ്ങനെവേണമെന്ന് നിർദ്ദേശിക്കാൻ കോടതിക്കാവില്ല. മേൽനോട്ടം വഹിക്കുകയാണ് ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി. എല്ലാം നന്നായി വരികയല്ലേ വേണ്ടതെന്നും ഹർജിക്കാരോട് ചോദിച്ചു.

സ്വർണക്കൊള്ളയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത്, യോഗക്ഷേമ സഭ തുടങ്ങിയ സംഘടനകളും

ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമാണ്

ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജികളിൽ നേരത്തേ സി.ബി.ഐയുടെ വിശദീകരണം തേടിയിരുന്നു. ഈ മാസം അവസാനം കുറ്റപത്രം സമർപ്പിക്കുമെന്നാണ് എസ്.ഐ.ടി അറിയിച്ചിരിക്കുന്നത്.

ത​ന്ത്രി​ ​രാ​ജീ​വ​രു​ടെ​ ​ജാ​മ്യം
റ​ദ്ദാ​ക്കാ​ൻ​ ​സ​ർ​ക്കാർ
ഹൈ​ക്കോ​ട​തി​യിൽ

കൊ​ച്ചി​:​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​ ​കേ​സി​ൽ​ 16​-ാം​ ​പ്ര​തി​യാ​യ​ ​ത​ന്ത്രി​ ​ക​ണ്ഠ​ര​ര് ​രാ​ജീ​വ​ര​ർ​ക്ക് ​ജാ​മ്യം​ ​അ​നു​വ​ദി​ച്ച​തി​നെ​തി​രേ​ ​സ​ർ​ക്കാ​ർ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഹ​ർ​ജി​ ​ന​ൽ​കി.​ ​കൊ​ല്ലം​ ​വി​ജി​ല​ൻ​സ് ​കോ​ട​തി​യു​ടെ​ ​ജാ​മ്യ​ഉ​ത്ത​ര​വ് ​റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് ​ആ​വ​ശ്യം.​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​സം​ഘം​ ​ര​ജി​സ്റ്റ​ർ​ചെ​യ്ത​ ​കേ​സി​ലാ​ണി​ത്.​ ​ഹ​ർ​ജി​ ​അ​ടു​ത്ത​ദി​വ​സം​ ​പ​രി​ഗ​ണി​ക്കും.​ ​ത​ട്ടി​പ്പി​ൽ​ ​ത​ന്ത്രി​ക്ക് ​നേ​രി​ട്ട് ​പ​ങ്കു​ണ്ടെ​ന്നും​ ​അ​ന്വേ​ഷ​ണ​ത്തെ​ ​ബാ​ധി​ക്കു​ന്ന​ ​നി​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് ​ജാ​മ്യ​ ​ഉ​ത്ത​ര​വി​ലു​ള്ള​തെ​ന്നും​ ​ഹ​ർ​ജി​യി​ൽ​ ​പ​റ​യു​ന്നു.​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​അ​യ്യ​പ്പ​ഭ​ക്ത​രു​ടെ​ ​വി​കാ​ര​ത്തെ​ ​മു​റി​പ്പെ​ടു​ത്തി​യ​ ​ഗു​രു​ത​ര​മാ​യ​ ​സാ​മ്പ​ത്തി​ക​ ​കു​റ്റ​കൃ​ത്യ​മാ​ണി​തെ​ന്നും​ ​സ​ർ​ക്കാ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ജ​നു​വ​രി​ 16​ന് ​അ​റ​സ്റ്റി​ലാ​യ​ ​ത​ന്ത്രി​ക്ക് ​ഫെ​ബ്രു​വ​രി​ 18​നാ​ണ് ​വി​ചാ​ര​ണ​ക്കോ​ട​തി​ ​ജാ​മ്യം​ ​അ​നു​വ​ദി​ച്ച​ത്.

TAGS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.