
മകളേ, മടങ്ങുക
അമ്മതൻ ഗർഭത്തിലേക്കിനി
അവിടെ മാത്രമേ നീ സുഖം സുരക്ഷിതം
പെറ്റ വയറിന്റെ നോവ് നീ
മടങ്ങുക,
നിൻ ജന്മഗേഹത്തിലേക്കിനി.
അറിവായ് നിനക്കെന്നും താരാട്ടി-
ന്നീണമാകുമീ വിരൽത്തുമ്പ്
കരയാതെ
മനമൊന്ന് തളരാതെ
എൻ മിഴി നീരല്പവും പകർന്നീടാതെ
എൻ കരിവളക്കിലുക്കങ്ങൾ
കേൾപ്പിക്കാതെ
എൻ അമ്മിഞ്ഞപ്പാലൂട്ടാതെ
എൻ കിനാവുകൾ
നിന്നിലൂടെ പകർത്താതെ
എൻ മൊഴി കേൾക്കാതെ
ഈ അമ്മയെക്കാണാതെ
എങ്കിലും നിനക്കെന്നെ തൊട്ടു വളരാം!
അവിടെ നീ സുരക്ഷിതയല്ലോ
എൻ മാനസപ്പൊയ്കയിൽ
ഒരു താമര വലയം നൽകി
ആകാശവീഥിയിൽ പറത്താം
ആ വെൺനികുഞ്ജത്തിൽ
മിഴി തുറക്കാതെ
കാറിന്നിരമ്പം കേൾക്കാതെ
കാറ്റിന്നൂയലാടാതെ
നിനക്കു വളരാം,
അവിടെ നീ സുരക്ഷിതയല്ലോ!
ഓമലേ നീ കാണാത്ത
കാവലാൾ ഈ ഞാൻ
കാട്ടിലും മേട്ടിലുമെത്ര
കരാളർ പെയ്തിറങ്ങിലും
നിനക്കു ചിരിക്കാം
കാർത്തികപ്പൂവു പോൽ
മുല്ലയും മുക്കുറ്റിയും
പൂചൂടി നിൽക്കുന്ന ഓർമ്മകൾ
ഇനി ഓർമ്മകളായി മാത്രം
മനസിൽ തിരി തെറുത്തു
കേടാതെ വയ്ക്കാം,
ഇവിടെ അമ്മയ്ക്കു സുഖമല്ലോ!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
