SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.22 AM IST

പ്രിയയും തങ്കച്ചേച്ചിയും ഒരു കല്യാണസദ്യയും

Increase Font Size Decrease Font Size Print Page

കോ​ഴി​ക്കോ​ട് ​എ​നി​ക്ക് ​എ​ന്നും​ ​അ​ന്യ​മാ​യി​ ​തോ​ന്നി​യ​ ​ഒ​രി​ട​മാ​ണ്.​ ​അ​തു​ ​പ​റ​യു​മ്പോ​ൾ​ ​കേ​ര​ളം​ ​മു​ഴു​വ​ൻ​ ​എ​ന്റെ​ ​സ്വ​ന്തം​ ​എ​ന്ന​ല്ല.​ ​പ​ക്ഷെ,​​​ ​ഈ​ ​ജി​ല്ല,​ ​എ​നി​ക്ക് ​'​വേ​റെ​യൊ​രു​ ​സം​സ്ഥാ​ന​മാ​ണ്"​ ​എ​ന്നു​ ​തോ​ന്നാ​റു​ണ്ട്.​ ​അ​ങ്ങ​നെ​യി​രി​ക്കെ,​ ​രേ​ണു​വി​ന്റെ​ ​(​എ​ന്റെ​ ​കു​ട്ടി​ക്കാ​ല​ത്ത് ​ക​ണ്ടെ​ത്തി​യ​ ​ചെ​റി​യ,​ ​എ​ന്നാ​ൽ​ ​എ​പ്പോ​ൾ​ ​'​ഇ​മ്മി​ണി​ ​വ​ലി​യ​"​ ​ഒ​രു​ ​സു​ഹൃ​ത്ത്)​​​ ​ഇ​ള​യ​ ​മ​ക​ളു​ടെ​ ​വി​വാ​ഹം​ ​കോ​ഴി​ക്കോ​ട്ടു​ ​വ​ച്ച് ​ന​ട​ക്കു​ന്നു.​ ​യു​ .​കെ.​യി​ൽ​ ​നി​ന്ന് ​ബീ​നാ​ച്ചി​-​ ​അ​ശോ​ക് ​ദ​മ്പ​തി​ക​ൾ,​ ​യു.​എ​സി​ൽ​ ​നി​ന്ന് ​ബി​ന്ദു.​ ​പി​ന്നെ​ ​എ​ന്റെ​ ​ബീ​വി​യും​ ​ബീ​വി​യു​ടെ​ ​സ​ലിം​ ​സാ​റും​ ​ഈ​ ​'​പ​ഞ്ചാ​യ​ത്തി​ൽ​"​ ​അം​ഗ​ത്വ​മെ​ടു​ത്തു.
ഞ​ങ്ങ​ൾ​ ​ഉ​ന്ന​ക്കാ​യ,​ ​മു​ട്ട​മാ​ല,​ ​മു​ട്ട​ ​സു​ർ​ക്ക,​ ​നെ​യ്യ്‌​ ​പ​ത്ത​ൽ,​ ​സു​ലൈ​മാ​നി​ ​ഇ​വ​ ​കൂ​ടി​ ​ലി​സ്റ്റി​ൽ​പ്പെ​ടു​ത്തി​ ​ക​ല്യാ​ണ​ത്ത​ലേ​ന്നു​ ​ത​ന്നെ​ ​കോ​ഴി​ക്കോ​ട്ടെ​ത്തി.​ ​വെ​ള്ള​ ​'​ബെ​ൻ​സ്‌​ ​മെ​യ്ബാ​ച്ച്"​ ​വ​ണ്ടി​യി​ൽ​ ​ഷു​ക്കൂ​റു​ ​മാ​ഷും,​ ​റോ​സീ​നാ​യും​ ​കു​ടും​ബ​വും​ ​സ്വീ​ക​രി​ക്കാ​നെ​ത്തി.​ ​അ​ടു​ത്ത​ ​ദി​വ​സം​ ​അ​വ​രു​ടെ​ ​ത​ന്നെ​ ​'​പോ​ർ​ഷെ​"​ ​കാ​റി​ൽ​ ​രേ​ണു​വി​ന്റെ​ ​വീ​ട്ടി​ലെ​ത്തി​യ​ ​എ​ന്നെ​യും​ ​സം​ഘ​ത്തെ​യും​ ​ക​ണ്ട​ ​വീ​ട്ടു​കാ​ർ​ ​ഞെ​ട്ടി.​ ​പ​ണ്ട് ​എ​പ്പോ​ഴോ​ ​എ​ഴു​തി​യ​തു​ ​പോ​ലെ,​​​ ​അം​ബാ​സ​ഡ​ർ​ ​കാ​റി​ൽ​ ​തു​ട​ങ്ങി,​ ​മാ​രു​തി​ 800,​ ​ഹോ​ണ്ടാ​ ​ജാ​സി​ൽ​ ​ന​ട​ക്കു​ന്ന​ ​എ​ന്നെ​ ​മാ​ത്ര​മേ​ ​ക​ഴി​ഞ്ഞ​ ​ആ​ഴ്ച​ ​വ​രെ​ ​രേ​ണു​ ​ക​ണ്ടി​ട്ടു​ള്ളൂ!
രേ​ണു​വി​ന്റെ​ ​ഭ​ർ​ത്താ​വ് ​ര​വി​ ​മാ​ഷ് ​അ​വി​ടെ​യി​ല്ല​;​ ​ഭാ​ഗ്യം.​ ​ഇ​ത്ത​രം​ ​വാ​ഹ​ന​ങ്ങ​ളോ,​ ​എ​ന്തി​ന്;​ ​അ​വ​യു​ടെ​ ​പേ​രു​ക​ളോ​ ​പോ​ലും​ ​എ​നി​ക്കു​ ​വ​ശ​മി​ല്ലെ​ന്ന് ​അ​വ​ൾ​ക്ക് ​ന​ന്നാ​യി​ ​അ​റി​യാം.​ ​ഷു​ക്കൂ​ർ​ ​മാ​ഷി​നും​ ​കു​ടും​ബ​ത്തി​നും​ ​ന​ന്ദി.​ ​കോ​ഴി​ക്കോ​ട്ടു​കാ​രു​ടെ​ ​ആ​തി​ഥ്യ​ ​മ​ര്യാ​ദ,​ ​പ​ത്മ​നാ​ഭ​നെ​ ​'​കി​ട​ത്തി​"​യി​രി​ക്കു​ന്ന​ ​ഞ​ങ്ങ​ൾ​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​കാ​ർ​ക്കി​ല്ല.​ ​'​ജ​ൻ​സി​ ​ക​ല്യാ​ണം​"​ ​എ​ന്താ​ണെ​ന്ന് ​ഞാ​ൻ​ ​ആ​ദ്യ​മാ​യി​ ​ക​ണ്ടു.​ ​വ​ള​രെ​ ​ലാ​ഘ​വ​ത്തോ​ടെ,​ ​അ​തി​നു​മ​പ്പു​റം​ ​ലാ​ളി​ത്യ​ത്തോ​ടെ​ ​കു​ട്ടി​ക​ൾ​ ​ആ​ര​വ​ത്തോ​ടെ​ ​അ​വ​രു​ടെ​ ​കു​ട്ടു​കാ​രെ​ ​കൂ​വി​ ​അ​നു​ഗ്ര​ഹി​ച്ച​ ​ന​ല്ലൊ​രു​ ​ച​ട​ങ്ങ്.​ ​ഇ​ങ്ങ​നെ​ ​ആ​ക​ണ​മാ​യി​രു​ന്നു​ 31​ ​വ​ർ​ഷം​ ​മു​മ്പു​ ​ന​ട​ന്ന​ ​എ​ന്റെ​ ​ക​ല്യാ​ണ​വും​ ​എ​ന്ന​ ​പാ​ഴ്‌​വി​ചാ​രം,​ ​കു​റ​ച്ചു​ ​ക​ഴി​ഞ്ഞ് ​ഞാ​ൻ​ ​മ​ന​സി​ൽ​ ​നി​ന്ന് ​മാ​റ്റി​യെ​ടു​ത്തു.
കാ​ര്യ​ത്തി​ലേ​ക്കു​ ​ക​ട​ക്ക​ട്ടെ,​ ​രേ​ണു​ ​ഒ​രു​ ​സു​ന്ദ​രി​ക്കു​ട്ടി​യെ​-​ ​അ​ല്ല,​​​ ​യു​വ​തി​യെ​ ​വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ​ ​എ​നി​ക്ക് ​പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു​:​ ​'​നി​ന്റെ​ ​ഫാ​നാ​ണ് ​പ്രി​യ​!"
'​അ​യ്യോ,​ ​എ​നി​ക്കും​ ​ആ​രാ​ധ​ക​രോ​!​"​ ​ചി​കി​ത്സ​യി​ൽ​ ​സു​ഖ​പ്പെ​ട്ടു​ ​പോ​കു​ന്ന​ ​രോ​ഗി​ക​ളി​ൽ​ ​വി​ര​ള​മാ​യി​ ​ചി​ല​ർ​ ​വ​ല്ല​പ്പോ​ഴും​ ​ക​നി​ഞ്ഞു​ ​ത​രു​ന്ന​ ​ഒ​രു​ ​'​ന​ന്ദി​"​ ​ഒ​ഴി​കെ​ ​ഇ​ന്നേ​വ​രെ​ ​എ​നി​ക്ക് ​'​ഫാ​നു​ക​ൾ​"​ ​ഇ​ല്ല,​ ​ഇ​തി​പ്പോ,​​​ ​രേ​ണു​ ​പ​റ​യ​ലും​ ​പ്രി​യ​ ​ക​ര​ഞ്ഞു​കൊ​ണ്ട് ​എ​ന്നെ​ ​കെ​ട്ടി​പ്പി​ടി​ക്ക​ലും​ ​ഒ​ന്നി​ച്ച്.​ ​ആ​കെ​ ​അ​ന്ധാ​ളി​ച്ചു,​ ​അ​തി​ലു​പ​രി​ ​മ​ന​സു​ ​വി​ങ്ങി.​ ​വേ​ഗം​ ​സം​യ​മ​നം​ ​വീ​ണ്ടെ​ടു​ത്തു.​ ​ക​ണ്ടി​ട്ടി​ല്ലാ​ത്ത​ ​ഒ​രു​ ​കു​ട്ടി​-​ ​രേ​ണു​വി​ന്റെ​ ​ക​ല​വൂ​ർ​ ​അ​മ്മാ​യി​യു​ടെ​ ​മ​ക​ൾ.​ ​പ​ല്ല് ​ഡോ​ക്ട​ർ.​ ​എ​പ്പോ​ഴോ​ ​രേ​ണു​ ​എ​ന്റെ​ ​ക​ഥ​ക​ൾ​ ​അ​യ​ച്ചു​കൊ​ടു​ത്ത​ത് ​ഇ​ഷ്ട​മാ​യ​ ​ഒ​രു​ ​കു​ട്ടി.
അ​വ​ർ​ ​ത​മ്മി​ലു​ള്ള​ ​ഒ​രു​ ​വാ​ട്സാ​പ്പ് ​സം​സാ​രം​ ​ഞാ​ൻ​ ​എ​ന്നോ​ ​കേ​ട്ടി​രു​ന്നു.​ ​ഓ​ർ​മ്മ​ശ​ക്തി​ ​ത​ന്നെ​യാ​ണ് ​എ​ന്റെ​ ​ദുഃ​ഖ​വും.​ ​അ​ടു​ത്ത​ ​കാ​ല​ത്താ​യി​ ​ഒ​ന്നും​ ​ഞാ​ൻ​ ​അ​തി​നാ​ൽ​ ​ത​ല​ച്ചോ​റു​ ​വ​രെ​ ​എ​ത്താ​ൻ​ ​സ​മ്മ​തി​ക്കാ​റി​ല്ല,​ ​പി​ന്നെ​ ​അ​തും​ ​കൂ​ടി​ ​ചു​മ​ക്കേ​ണ്ടി​വ​രും.​ ​എ​ന്തി​നാ​വും​ ​പ്രി​യ​ ​ക​ര​ഞ്ഞ​ത് ​?​ ​ആ​ ​രാ​ത്രി​യി​ൽ​ ​ആ​ ​ചോ​ദ്യം​ ​എ​ന്നെ​ ​അ​ല​ട്ടി​ ​കൊ​ണ്ടേ​യി​രു​ന്നു.​ ​ജോ​സ​ഫ് ​കാം​ബെ​ലി​ന്റെ​ ​'​ആ​യി​രം​ ​ത​ല​യു​ള്ള​ ​ഹീ​റോ​"​ ​ഹോ​ട്ട​ലി​ലെ​ ​ക​ട്ടി​ലി​ൽ​ ​'​എ​ന്നെ​ ​വാ​യി​ച്ചു​ ​തീ​ർ​ക്കൂ​"​ ​എ​ന്നു​ ​നി​ർ​ബ​ന്ധി​ക്കു​മ്പോ​ഴും​ ​എ​ന്റെ​ ​ചി​ന്ത​ക​ൾ​ ​ആ​ ​ക​ണ്ണീ​രി​ൽ​ ​ഉ​ട​ക്കി​യി​രു​ന്നു.
ശി​വ​രാ​ത്രി​യാ​ണ്.​ ​അ​ടു​ത്തെ​വി​ടെ​യോ​ ​ഒ​രു​ ​ക്ഷേ​ത്ര​ത്തി​ൽ​ ​കോ​ളാ​മ്പി​ ​മൈ​ക്കി​ൽ​ ​നി​ന്ന് ​സി​നി​മാ​ഗാ​ന​ങ്ങ​ളും​ ​ഇ​ട​യ്ക്ക് ​ബ​ഹ​ള​ങ്ങ​ളും​ ​കേ​ൾ​ക്കാം.​ ​കോ​ഴി​ക്കോ​ട് ​വീ​ണ്ടും​ ​എ​ന്നെ​ ​അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു.​ ​ഷു​ക്കൂ​റും​ ​റോ​സീ​ന​യും​ ​സ​ത്ക​രി​ക്കു​ന്നു.​ ​ജ​യിം​സ് ​എ​ന്ന​ ​ന​ല്ല​വ​നാ​യ​ ​ഡ്രൈ​വ​ർ​ ​ഞ​ങ്ങ​ളെ​ ​വ​ണ്ടി​യി​ൽ​ ​ത​ളി​യി​ൽ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​കൊ​ണ്ടു​ ​പോ​കു​ന്നു.​ ​ബി​ന്ദു​വും​ ​ജ​യിം​സും​ ​ഈ​സ്റ്റ​ർ​ ​നൊ​യ​മ്പി​നെ​പ്പ​റ്റി​ ​എ​ന്നോ​ടും​ ​ബീ​നാ​ച്ചി​യോ​ടും,​ ​അ​ശോ​കി​നോ​ടും​ ​പ​റ​യു​ന്നു.
ഇ​വി​ടെ​ ​എ​വി​ടെ​യാ​ണ് ​മ​ത​ത്തി​ന് ​പ്ര​സ​ക്തി​?​ ​ആ​രാ​ണ് ​ഇ​വി​ടെ​ ​മ​ത​ത്തി​ന്റെ​ ​പേ​രി​ൽ​ ​ആ​ദ്യം​ ​മ​തി​ലു​ക​ൾ​ ​കെ​ട്ടി​യ​ ​മ​നു​ഷ്യ​ൻ​?​​​ ​ഞ​ങ്ങ​ൾ​ക്കാ​ർ​ക്കും​ ​മ​ത​മി​ല്ല​;​ ​സ്‌​നേ​ഹം​ ​മാ​ത്രം,​​​ ​ക​രു​ത​ൽ​ ​മാ​ത്രം.​ ​വീ​ണ്ടും​ ​പ്രി​യ​യി​ലേ​ക്ക്.​ ​എ​ന്റെ​ ​വൈ​ഷ​മ്യ​ങ്ങ​ൾ​ ​ഒ​രു​ ​ക​ഥ​യി​ലൂ​ടെ​ ​ഒ​രാ​ളെ​ ​ഇ​ത്ര​ ​മാ​ത്രം​ ​സ്പ​ർ​ശി​ച്ചോ​!​ ​അ​തും,​​​ ​ത​ല​യും​ ​വാ​ലു​മി​ല്ലാ​ത്ത​ ​എ​ന്റെ​ ​സ്വ​ന്തം​ ​ജീ​വി​ത​ക​ഥ.​ ​ആ​ ​കു​ട്ടി​ ​വാ​യി​ക്കു​ക​യും​ ​എ​ഴു​തു​ക​യും​ ​ചെ​യ്യു​മ​ത്രേ.​ ​ക​ലാ​ഹൃ​ദ​യ​മു​ള്ള​വ​ർ​ ​ന​ല്ല​വ​രും​ ​ലോ​ല​ഹൃ​ദ​യ​രും​ ​ആ​യി​രി​ക്കു​മെ​ന്ന് ​കേ​ട്ടി​ട്ടു​ണ്ട്.​ ​അ​താ​യി​രി​ക്കു​മോ​ ​ഈ​ ​കു​ട്ടി​ ​ക​ര​ഞ്ഞ​തി​നു​ ​പി​റ​കി​ൽ​?​​​ ​അ​റി​യി​ല്ല.​ ​ഏ​താ​യാ​ലും​ ​ആ​ ​ക​ണ്ണു​നീ​ർ​ ​ഒ​രു​ ​വി​ങ്ങ​ലാ​യി​ ​എ​ന്നും​ ​എ​ന്റെ​ ​കൂ​ടെ​യു​ണ്ടാ​വും.
ഇ​നി​ ,​​​ ​‍​ഞാ​ൻ​ ​എ​ഴു​തി​യ​ ​ക​ഥ​യി​ലെ​ ​അ​വ​സ്ഥ​യി​ലൂ​ടെ​ ​ഈ​ ​കു​ട്ടി​യും​ ​പോ​യി​ട്ടു​ണ്ടാ​വു​മോ,​​​ ​ഭ​ഗ​വാ​നേ​!​ ​അ​ങ്ങ​നെ​ ​ആ​വാ​തി​രി​ക്ക​ട്ടെ.​ ​ചി​ല​ ​മു​റി​വു​ക​ൾ​ ​ഇ​രു​ട്ടു​ ​മൂ​ടി​യ​ ​രാ​ത്രി​ക​ളി​ൽ​ ​ഒ​രു​ ​പി​ശാ​ചി​നെ​പ്പോ​ലെ​ ​ക​ട​ന്നു​വ​രും.​ ​കു​ട്ടി​യാ​യി​രി​ക്കു​മ്പോ​ൾ​ ​മു​ത്ത​ച്ഛ​നെ​ ​കെ​ട്ടി​പ്പി​ടി​ച്ച് ​അ​വ​റ്റ​ക​ളെ​ ​ഓ​ടി​ച്ചി​രു​ന്നു.​ ​ഭീ​തി​യ​ക​റ്റാ​ൻ​ ​അ​ന്ന് ​മു​ത്ത​ച്ഛ​ൻ​ ​ചൊ​ല്ലി​ത്ത​ന്ന​ ​അ​ർ​ജ്ജു​ന​ ​മ​ന്ത്ര​മാ​ണ് ​പ​ല​ ​രാ​ത്രി​ക​ളി​ലും,​ ​കൊ​ള്ളി​ക്കു​റ​വ​ൻ​ ​പ​ക്ഷി​ക​ൾ​ ​ചി​രി​ച്ച്,​ ​ക​ര​ഞ്ഞ് ​മ​ര​ണ​ത്തി​ന്റെ​ ​മ​ണ​മെ​ത്തു​മ്പോ​ൾ​ ​ഞാ​ൻ​ ​ചൊ​ല്ലാ​റു​ള്ള​ ​ഒ​ന്ന്.​ ​അ​ച്ഛ​ന്റെ​ ​അ​ഭാ​വ​ത്തി​ൽ​ ​നീ​ണ്ട​ ​വി​ര​ലു​ക​ളും,​ ​മ​ന​സു​ ​നി​റ​യെ​ ​സ്‌​നേ​ഹ​വു​മു​ള്ള​ ​മു​ത്ത​ച്ഛ​ൻ​ ​പ​ഠി​പ്പി​ച്ച​ ​ഒ​റ്റ​മൂ​ലി.​ ​ക​ര​യ​രു​ത് ​പ്രി​യ​ക്കു​ട്ടീ.​ ​രേ​ണു​വി​ന്റെ​ ​പ​ല​ ​ഭാ​ഗ്യ​ങ്ങ​ളി​ൽ​ ​ഒ​രു​ ​ഭാ​ഗ്യ​മാ​ണ്;​ ​അ​ല്ല,​​​ ​അ​ഹ​ങ്കാ​ര​മാ​ണ് ​നീ.
അ​ടു​ത്ത​ ​ദി​വ​സം​ ​ക​ല്യാ​ണം​ ​ക​ഴി​ഞ്ഞ് ​സ​ദ്യ​ ​ക​ഴി​ക്കാ​ൻ​ ​റെ​ഡി​യാ​യി​ ​നി​ല്കു​ന്നു​;​ ​'​വേ​ണ്ട​"​ ​എ​ന്ന​ ​മു​ഖ​ഭാ​വം​ ​കാ​ണി​ച്ച്!​ ​എ​ന്നാ​ൽ,​​​ ​ആ​രെ​ങ്കി​ലും​ ​ഒ​ന്ന് ​വി​ളി​ച്ചു​കൊ​ണ്ടു​ ​പോ​ക​ണേ​ ​എ​ന്ന് ​മ​ന​സാ​ ​ക​ള​വും​ ​കാ​ണി​ച്ച് ​നി​ല്ക്കു​ക​യാ​യി​രു​ന്നു.​ ​അ​പ്പോ​ൾ​ ​പി​റ​കി​ൽ​ ​നി​ന്ന് ​ഒ​രു​ ​വി​ളി​-​ ​'​ആ​ശ​മോ​ളേ,​​​ ​ഞാ​ൻ​ ​ത​ങ്ക​ച്ചേ​ച്ചി​യാ​!​"​ ​രേ​ണു​വി​ന്റെ​ ​അ​മ്മ​യു​ടെ​ ​വ​യ​റ്റി​ൽ​ ​പി​റ​ന്നി​ല്ല​ ​എ​ന്നേ​യു​ള്ളൂ.​ ​ആ​ ​അ​മ്മ​ ​പ​ല​ ​പ്രാ​വ​ശ്യം​ ​എ​ന്നോ​ടു​ത​ന്നെ​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്-​ ​'​ത​ങ്ക​മാ​ ​എ​ന്റെ​ ​മൂ​ത്ത​മോ​ള്."
മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ഞ​ങ്ങ​ൾ​ ​പ​ഠി​ക്കു​ന്ന​ ​കാ​ലം.​ ​ത​ങ്ക​ച്ചേ​ച്ചി​ ​ഇ​ട​യ്ക്ക് ​രേ​ണു​വി​ന്റെ​ ​വീ​ട്ടി​ലെ​ത്തും.​ ​വ്യ​ക്ത​ത​യോ​ടെ​ ​സം​സാ​രി​ക്കു​ന്ന,​ ​വ​ള​രെ​ ​അ​റി​വു​ള്ള,​ ​അ​തി​ലു​പ​രി​ ​സ്‌​നേ​ഹ​ത്തി​ന്റെ​ ​നി​റ​കു​ട​മാ​യ​ ​ത​ങ്ക​ച്ചേ​ച്ചി​!​ ​പോ​രാ​ത്ത​തി​ന് ​എ​ന്റെ​ ​അ​മ്മ​യു​ടെ​ ​പേ​രും​!​ ​ഈ​ ​പേ​രി​ട്ടാ​ൽ​ ​അ​വ​രൊ​ക്കെ​ ​ത​ങ്ക​പ്പെ​ട്ട​വ​രാ​യി​രി​ക്കു​മെ​ന്ന് ​എ​നി​ക്ക് ​തോ​ന്നി​യി​ട്ടു​ണ്ട്.​ ​സാ​രി​ ​ഉ​ടു​ത്തു​തു​ട​ങ്ങി​യ​ ​കാ​ല​ത്ത്,​ ​'​ത​ങ്ക​ച്ചേ​ച്ചി​യെ​പ്പോ​ലെ​ ​ഉ​ടു​ക്ക​ണം​"​ ​എ​ന്നേ​ ​മ​ന​സി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ.​ ​എ​പ്പോ​ഴ​ത്തെ​യും​ ​പോ​ലെ​ ​അ​തും​ ​മു​പ്പ​ത്തി​യ​ഞ്ച് ​വ​ർ​ഷ​ത്തി​നി​പ്പു​റം​ ​ഇ​ന്നാ​ണ് ​ഞാ​ൻ​ ​വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.
ജീ​വി​ത​ത്തി​ൽ​ ​ആ​രെ​ങ്കി​ലു​മൊ​ക്കെ​ ​ആ​യി​ത്തീ​ര​ണം​ ​എ​ന്ന് ​ആ​ദ്യം​ ​തോ​ന്നി​പ്പി​ച്ച​വ​രി​ൽ​ ​ഒ​രാ​ൾ.​ ​ഞ​ങ്ങ​ൾ​ ​പ​ര​സ്പ​രം​ ​സം​സാ​രി​ക്കു​ന്ന​തി​നു​ ​മു​മ്പു​ ​ത​ന്നെ​ ​സ​ദ്യ​ ​വി​ള​മ്പി.​ ​ചേ​ച്ചി​യു​ടെ​ ​ഭ​ർ​ത്താ​വാ​യി​രു​ന്നു​ ​മേ​ൽ​നോ​ട്ടം.​ ​കോ​ഴി​ക്കോ​ട് ​എ​ന്ന​ ​'​അ​ന്യ​സം​സ്ഥാ​ന​"​ത്തി​ലെ​ ​സ​ദ്യ​യും​ ​കേ​മം.​ ​പ​രി​പ്പ്,​ ​നെ​യ്യ് ​ഇ​ല്ലാ​തെ.​ ​തു​ട​ക്കം​ ​സാ​മ്പാ​റി​ൽ.​ ​ത​ങ്ക​ച്ചേ​ച്ചി​യു​ടെ​ ​ഭ​ർ​ത്താ​വി​നോ​ട്,​ ​അ​ടു​ത്തി​രു​ന്ന​ ​അ​ശോ​കി​ന്റെ​ ​'​വേ​ണ്ട,​ ​ചോ​ദി​ക്ക​ണ്ട​"​ ​എ​ന്ന​ ​മു​ഖ​ഭാ​വം​ ​വ​ക​വ​യ്ക്കാ​തെ​ ​ഞാ​ൻ​ ​'​കു​റ​ച്ച് ​പ​രി​പ്പ് ​ഒ​ഴി​ക്കാ​ൻ​ ​ത​രാ​മോ​"​ ​എ​ന്ന് ​ഒ​രു​ ​ഉ​ളു​പ്പു​മി​ല്ലാ​തെ​ ​ചോ​ദി​ച്ചു.
ത​ങ്ക​ച്ചേ​ച്ചി​യു​ടെ​ ​പ​രി​ച​യ​പ്പെ​ടു​ത്ത​ൽ​ ​കാ​ര​ണം​ ​'​സ്ഥ​ല​ത്തെ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​ദി​വ്യ​"​ ​ആ​ണെ​ന്ന​ ​തെ​റ്റി​ദ്ധാ​ര​ണ​യി​ൽ​ ​ദാ,​​​ ​വ​രു​ന്നു​ ​എ​നി​ക്കു​ ​മാ​ത്രം.​ ​പ​രി​പ്പ്!​ ​സ​ന്തോ​ഷ​മാ​യി.​ ​എ​തി​ർ​വ​ശ​ത്തി​രി​ക്കു​ന്ന​ ​കോ​ഴി​ക്കോ​ട്ടു​കാ​ർ​ ​എ​ന്നെ​ ​തു​റി​ച്ചു​ ​നോ​ക്കി.​ ​സാ​ര​മി​ല്ല​;​ ​ഇ​നി​യൊ​രി​ക്ക​ലും​ ​അ​വ​രെ​ ​കാ​ണി​ല്ല​ലോ.​ ​ഊ​ണു​ക​ഴി​ഞ്ഞ് ​ക​ണ്ണു​ക​ൾ​ ​ത​ങ്ക​ച്ചേ​ച്ചി​യെ​ ​പ​ര​തി​;​ ​പ​ണ്ടു​ ​പ​റ​യാ​തി​രു​ന്ന​തു​ ​പ​ല​തും​ ​പ​റ​യാ​നാ​യി.​ ​ഒ​ന്നും​ ​ചോ​ദി​ച്ചി​ല്ല.​ ​പി​ന്നീ​ട് ​മ​ട​ക്ക​യാ​ത്ര​യി​ൽ​ ​ട്രെ​യി​ൻ​ ​കൊ​ല്ലം​ ​ക​ഴി​ഞ്ഞ​പ്പോ​ൾ,​​​ ​ത​ങ്ക​ച്ചേ​ച്ചി​യെ​ ​ഞാ​ൻ​ ​കൂ​ടെ​ ​കൊ​ണ്ടു​വ​ന്ന​താ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​മ​ന​സി​ന്റെ​ ​വി​ങ്ങ​ലെ​ന്ന് ​അ​റി​ഞ്ഞു.​ ​രേ​ണു​വി​ന് ​ഒ​രു​ ​വാ​ട്സ്ആ​പ്പ് ​സ​ന്ദേ​ശ​മ​യ​ച്ച്,​ ​ചേ​ച്ചി​യു​ടെ​ ​ഫോ​ൺ​ ​ന​മ്പ​ർ​ ​വാ​ങ്ങി.​ ​ര​ണ്ടു​വ​രി​ ​അ​യ​ച്ചു.​ ​ചേ​ച്ചി​യു​ടെ​ ​നീ​ണ്ട​ ​മ​റു​പ​ടി​ ​വ​ന്നു.​ ​ഇ​നി​ ​കാ​ണു​മോ​ ​ആ​വോ!
അ​ങ്ങ​നെ​ ​ഈ​ ​യാ​ത്ര​യി​ൽ,​​​ ​പ​ണ്ടു​ ​ന​ഷ്ട​മാ​യ​ ​ത​ങ്ക​ച്ചേ​ച്ചി​യും,​ ​പു​തി​യ​ ​ര​ണ്ടാം​ ​ജ​ന്മ​ത്തി​ൽ​ ​പ​രി​ച​യ​പ്പെ​ട്ട​ ​പ്രി​യ​ക്കു​ട്ടി​യു​മാ​യി​ ​ഞാ​ൻ​ ​വീ​ണ്ടും​ ​എ​ന്റെ​ ​മേ​ശ​യു​ടെ​ ​ചെ​റി​യ​ ​വെ​ളി​ച്ച​ത്തി​ൽ.​ ​സ​മ​യം​ ​ഇ​പ്പോ​ൾ​ ​രാ​വി​ലെ​ 1.30​ ​മ​ണി.​ ​മ​റ്റൊ​രു​ ​ദി​വ​സം.​ ​ബീ​നാ​ച്ചി​യും​ ​അ​ശോ​കും​ ​വി​മാ​ന​ത്തി​ൽ​ ​ല​ണ്ട​നി​ലേ​ക്ക് ​തി​രി​ച്ചു​കാ​ണും.​ ​ബി​ന്ദു​ ​മ​ഞ്ചേ​രി​യി​ൽ​ ​അ​നി​യ​ത്തി​യു​ടെ​ ​കൂ​ടെ​ ​കു​റ​ച്ചു​ ​ദി​വ​സം​ ​കൂ​ടി,​ ​പി​ന്നീ​ട് ​അ​മേ​രി​ക്ക​യി​ലേ​ക്ക്.​ ​പി​ന്നെ​യും​ ​എ​പ്പോ​ഴോ​ ​ഒ​ത്തു​ ​ചേ​രാ​നാ​യി​ ​ഞ​ങ്ങ​ൾ​ ​പി​രി​ഞ്ഞു.
കു​ട്ടി​ക്കാ​ല​ത്ത് ​ഇ​ടാ​ൻ​ ​ക​ഴി​യാ​ത്ത​ ​നി​റ​മു​ള്ള​ ​കു​പ്പി​വ​ള​ക​ൾ​ ​നി​റ​ഞ്ഞ​ ​ര​ണ്ടു​നാ​ളു​ക​ൾ.​ ​കാ​ലം​ ​പ​ല​തും​ ​ന​ഷ്ട​പ്പെ​ടു​ത്തു​മ്പോ​ഴും,​ ​വ​ല്ല​പ്പോ​ഴും​ ​ചെ​റി​യ​ ​ചെ​റി​യ​ ​സ​ന്തോ​ഷ​ങ്ങ​ൾ​ ​ക​നി​ഞ്ഞു​ന​ൽ​കു​ന്നു.​ ​അ​ങ്ങ​നെ​ ​ര​ണ്ടു​ ​ദി​വ​സ​ങ്ങ​ൾ.​ ​പി​ന്നെ​ ​പ്രി​യ​ക്കു​ട്ടി​യും​ ​ത​ങ്ക​ച്ചേ​ച്ചി​യും.​ ​ഒ​രു​രാ​ത്രി​ ​കൂ​ടി​ ​ക​ഴി​ഞ്ഞു,​ ​ആ​ശ്വാ​സം.

(​തി​രു​വ​ന​ന്ത​പു​രം​ ​ശ്രീ​ചി​ത്ര​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​മെ​ഡി​ക്ക​ൽ​ ​സ​യ​ൻ​സി​ലെ​ ​ന്യൂ​റോ​ള​ജി​ ​വി​ഭാ​ഗം​ ​മേ​ധാ​വി​യാ​ണ് ​ഡോ.​ ​ആ​ശാ​ല​ത​ ​രാ​ധാ​കൃ​ഷ്ണ​ൻ​)​

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.