SignIn
Kerala Kaumudi Online
Tuesday, 21 April 2026 7.08 AM IST

അവളും സുരക്ഷിതയാവട്ടെ

Increase Font Size Decrease Font Size Print Page
s

സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾക്ക് യാതൊരു കുറവുമില്ലാത്ത നാടാണ് കേരളം. കൊച്ചുകുട്ടികൾ മുതൽ വയോധികർ വരെ സമാനതകളില്ലാത്ത അതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ട്. അതിനാൽത്തന്നെ ഓരോ തവണയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോഴും ഞെട്ടൽ തോന്നാത്ത അവസ്ഥയിലേക്കും സമൂഹം എത്തിത്തുടങ്ങി. ഒരു രാജ്യത്തെ വിലയിരുത്തുമ്പോൾ പ്രഥമ പരിഗണന നൽകേണ്ടതിലൊന്ന് സ്ത്രീ സുരക്ഷയ്ക്കാണ്. മനുഷ്യക്കടത്ത്, ലൈംഗിക അടിമത്തം, നിർബന്ധിത ഗാർഹിക ജോലി, നിർബന്ധിത വിവാഹം, പെൺ ഭ്രൂണഹത്യ എന്നിവയുടെ കാര്യത്തിൽ ഇന്ത്യയിൽ മോശം സാഹചര്യങ്ങളാണെന്നാണ് വിവിധ അന്താരാഷ്ട്ര ഏജൻസികളുടെ പഠനങ്ങളിൽ പറയുന്നത്. നിയമങ്ങൾ കർശനമാകുമ്പോഴും സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ കുറവില്ല.

ഈ വർഷം ജനുവരിയിൽ മാത്രം സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട 1,375 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. സ്ത്രീകളെ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട 296 കേസുകളാണ് ഈ വർഷം ജനുവരിയിൽ റിപ്പോർട്ട് ചെയ്തത്. ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നുമുള്ള ക്രൂര പീഡനവുമായി ബന്ധപ്പെട്ട് 250 കേസുകൾ രജിസ്റ്റർ ചെയ്തു. 233 സ്ത്രീകളാണ് ലൈംഗിക പീഡനത്തിന് വിധേയരായത്. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട 70, തട്ടിക്കൊണ്ടുപോയ ഏഴ് കേസുകളും രജിസ്റ്റർ ചെയ്തു. മറ്റ് 519 കേസുകളും രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം 18,035 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2024ൽ കേസുകളുടെ എണ്ണം 18,887 ആയിരുന്നു. 2023, 2022, 2021 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 18980, 18943, 16199 എന്നിങ്ങനെയായിരുന്നു. ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നുമുള്ള ക്രൂര പീഡനങ്ങളാണ് എല്ലാ വർഷവും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2025ൽ ഇത് 3,986 ആയിരുന്നു. 2024ൽ കേസുകളുടെ എണ്ണം 4,515 ആയിരുന്നു. 2023, 2022, 2021 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 4710, 4998, 4997 എന്നിങ്ങനെയായിരുന്നു.

വീടിനുള്ളിലും തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ത്രീകൾ അതിക്രമത്തിനിരയാവുന്നത് സ്ഥിരമായി കേൾക്കുന്ന വാർത്തകളാണ്. പ്രായഭേദമന്യേയാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടക്കുന്നത്. കൊച്ചുകുട്ടികൾ മുതൽ വയോജനങ്ങൾ വരെ ആക്രമിക്കപ്പെടുന്നുണ്ട്. ഗാർഹികാതിക്രമ നിയമവും തൊഴിലിടങ്ങളിലെ ലൈംഗിക പീഡന വിരുദ്ധ നിയമവും നിലവിലുണ്ടെങ്കിലും അതെല്ലാം എത്രമാത്രം ഫലപ്രദമാകുന്നുവെന്ന പരിശോധനയും അനിവാര്യമാണ്. ഒരു സ്ത്രീയ്ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം കേരളത്തിലുണ്ടോ എന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണ്. ഒരു കൃത്യം നടക്കുമ്പോൾ മാത്രം നീതിബോധം ഉണരുന്ന അധികൃതർ കൃത്യം നടക്കാതിരിക്കാനുള്ള വഴികളാണ് തേടേണ്ടത്. രാത്രിയിൽ പേടിച്ച് ജോലി ചെയ്യുന്ന, പേടിച്ച് യാത്ര ചെയ്യുന്ന, ഭക്ഷണം കഴിക്കാൻ ഹോട്ടലുകളിൽ പേടിയോടെ കയറുന്ന സ്ത്രീകൾ കേരളത്തിന്റെ സൽപ്പേരിന് മേലുള്ള ക്രൂരമായ പോറലുകളാണ്. ലോകത്ത് ഒരു മിനിറ്റിൽ ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. യു.എൻ റിപ്പോർട്ട് പ്രകാരം 736 ദശലക്ഷം സ്ത്രീകൾ ശാരീരിക-മാനസിക പീഡനങ്ങൾക്ക് ഇരയാകുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കിന്റെ അടിസ്ഥാനത്തിൽ 15 വയസ് മുതൽ 49 വയസ് വരെയുള്ള സ്ത്രീകളിൽ 30 ശതമാനം സ്ത്രീകളും മാനസിക-ശാരീരിക പീഡനം നേരിടുന്നുണ്ടെന്നാണ്.

സ്ത്രീകൾ ആക്രമിക്കപ്പെട്ടാൽ ആക്രമിച്ച വ്യക്തിയുടെ മേലല്ല, മറിച്ച് ഇരയാക്കപ്പെട്ട സ്ത്രീയുടെ മേൽ കുറ്റം ചാർത്തുന്ന സമീപനവും സമൂഹത്തിലുണ്ട്. ഈ ചിന്താഗതി മാറേണ്ടത് അനിവാര്യമാണ്. തൊഴിലിടങ്ങളിലും സ്ത്രീകൾ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ട്. സ്ത്രീകളോട് തങ്ങളുടെ കരുത്ത് കാണിക്കുക, അപമാനിക്കുക, ഭയപ്പെടുത്തുക തുടങ്ങിയവയാണ് ലൈംഗിക അതിക്രമത്തിലൂടെ ഇത്തരം പ്രവർത്തികൾ ചെയ്യുന്ന പുരുഷന്മാർ ഉദ്ദേശിക്കുന്നത്. കാലിഫോർണിയ പോളിടെക്നിക് സ്‌റ്റേറ്റ് സർവകലാശാലയിലെ ഡോ. ഷോൺ ബേർണിന്റെ അഭിപ്രായ പ്രകാരം തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നത് സ്ത്രീകളുടെ മേൽ ആധിപത്യം സ്ഥാപിക്കുക എന്നതാണ്. സ്ത്രീകൾ തങ്ങൾ നേരിടുന്ന ചൂഷണങ്ങൾ തുറന്നുപറയാൻ മുന്നോട്ട് വരികയും അതുവഴി ചൂഷകർ ശിക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം. ദുരനുഭവങ്ങൾ തുറന്ന് പറയുന്നത് കുടുംബത്തിനും ഭാവി ജീവിതത്തിനും ദോഷം ചെയ്യുമെന്ന് പെൺകുട്ടികളെ പറഞ്ഞ് പഠിപ്പിക്കുന്ന രീതിയാണ് പലയിടങ്ങളിലും കാണുന്നത്. ഇത് അനുവദിച്ചുകൂടാ. സ്ത്രീകൾ ആധുനിക വസ്ത്രധാരണത്തിന് പകരം പരമ്പരാഗത രീതി സ്വീകരിച്ച് രാത്രിയിലുള്ള സഞ്ചാരം അവസാനിപ്പിച്ച് വീട്ടിലിരുന്നാൽ പൂർണമായും സുരക്ഷിതരാകുമെന്ന ഇടുങ്ങിയ ചിന്താഗതിക്കും മാറ്റം വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒരു കൃത്യം നടക്കുമ്പോൾ മാത്രം നീതിബോധം ഉണരുന്ന അധികൃതർ കൃത്യം നടക്കാതിരിക്കാനുള്ള വഴികളാണ് തേടേണ്ടത്.

ലോകോരോഗ്യ സംഘടന പറയുന്നത് പ്രകാരം 15 വയസ് മുതൽ 49 വയസ് വരെയുള്ള സ്ത്രീകളിൽ 30 ശതമാനം സ്ത്രീകളും മാനസിക-ശാരീരിക പീഡനം നേരിടുന്നുണ്ട്. ഇന്ത്യയിൽ ഒരു ലക്ഷം സ്ത്രീകളിൽ 58 സ്ത്രീകൾ അതിക്രമങ്ങൾക്ക് ഇരയാവുന്നു. ഗാർഹികാതിക്രമ നിയമവും തൊഴിലിടങ്ങളിലെ ലൈംഗിക പീഡന വിരുദ്ധ നിയമവും നിലവിലുണ്ടെങ്കിലും അതെല്ലാം എത്രമാത്രം ഫലപ്രദമാകുന്നുവെന്ന പരിശോധന അനിവാര്യമാണ്. ഒരു സ്ത്രീയ്ക്ക് ഒറ്റയ്ക്ക് യാത്രചെയ്യാൻ പോലുമുള്ള സ്വാതന്ത്ര്യം കേരളത്തിലുണ്ടോ എന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണ്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.