
തിരുവനന്തപുരം: ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ മൗലികാവകാശങ്ങളും അവകാശസംരക്ഷണ നിയമങ്ങളും വേരോടെ തകർക്കാൻ ഉദ്ദേശിച്ച് കേന്ദ്രം കൊണ്ടുവന്ന ബിൽ പിൻവലിക്കണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു ആവശ്യപ്പെട്ടു. അന്താരാഷ്ട്ര തത്ത്വങ്ങളെ കാറ്റിൽ പറത്തുന്ന സമീപനമാണിതിൽ. സ്വയം നിർണയാവകാശം എടുത്തുമാറ്റിക്കൊണ്ടുള്ളതടക്കമുള്ള ഭേദഗതികൾ അന്തസോടെ ജീവിക്കാനുള്ള മൗലികാവകാശത്തെ ഹനിക്കുന്നതാണ്. സർക്കാരിന്റെ നിർബന്ധിത പരിശോധനയ്ക്ക് ട്രാൻസ്‌ജെൻഡർ വ്യക്തികളെ തള്ളിവിടുകയെന്ന ഭേദഗതി ബില്ലിലെ വ്യവസ്ഥ അവരുടെ സ്വകാര്യതയിൽ കടന്നുകയറുകയെന്ന ഭരണഘടനാ വിരുദ്ധതയാണ്.
ലോക്‌സഭയിൽ ഇതിനെതിരെ ഒറ്റക്കെട്ടായി ശബ്ദമുയരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |