SignIn
Kerala Kaumudi Online
Tuesday, 17 March 2026 7.25 AM IST

പൊലീസിനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page

ആലക്കോട്: നിക്ഷേപ തട്ടിപ്പു കേസുകളിലെ പ്രതിയെ അറസ്റ്റു ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും കാറുകയറ്റി കൊല്ലാൻ ശ്രമിക്കുകയും ചെയ്തതിന് രണ്ടു പേർ അറസ്റ്റിൽ. റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി എന്ന പേരിൽ കോടികണക്കിനു രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ ആലക്കോട് തേർത്തല്ലി സ്വദേശി നമ്പൂരിക്കണ്ടത്തിൽ രാഹുൽ ചക്രപാണിയും (34) ഇയാളുടെ സഹോദരി ഭർത്താവ് കാസർകോട് ജില്ലയിലെ മാലോം സ്വദേശി പാറമ്മൽ സി. സതീശൻ (45) എന്നിവരെയുമാണ് ആലക്കോട് എസ്.എച്ച്.ഒ കെ. രാജീവന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എഴുപതോളംകേസുകളിൽ പ്രതിയായ രാഹുൽ ചക്രപാണി ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിനടക്കുകയായിരുന്നു. മറ്റു ചില നിക്ഷേപ തട്ടിപ്പുപരാതികളുമായി ബന്ധപ്പെട്ടുള്ള കേസുകളിൽ ഇയാളെ അന്വേഷിക്കുകയായിരുന്ന ആലക്കോട് പൊലീസിന് ഇയാൾ നാട്ടിലുണ്ടെന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച ഉച്ചയോടെ സ്ഥലത്തെത്തിയ എ.എസ്.ഐമാരായ നടുവിൽ സ്വദേശി കെ. മുനീർ, പെരുമ്പടവ് സ്വദേശി കെ.സി പ്രിൻസ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. പൊലീസിനെ കണ്ടപ്പോൾ കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച രാഹുലിനെ എ.എസ്.ഐ മുനീർ തടഞ്ഞു നിർത്തിയപ്പോൾ ഇറങ്ങി ഓടിയ ഇയാളെ പിടികൂടാൻ പിന്നാലെ ഓടിയ രണ്ടു പൊലീസുക്കാർക്കും നേരെ സഹോദരീ ഭർത്താവായ സതീശൻ ഇന്നോവ കാർ ഓടിച്ചു കയറ്റുകയായിരുന്നു. ഇതിനിടയിലും രാഹുലിനെ പിന്തുടർന്നു പിടികൂടിയ മുനീറിന്റെ കൈക്ക് കടിച്ചു പരിക്കേൽപിക്കുകയും ചെയ്തു. പൊലീസുകാരും പ്രതികളുമായി മൽപിടുത്തം നടക്കുകയും ആലക്കോട് നിന്നും കൂടുതൽ പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അക്രമത്തിനുപയോഗിച്ച കെ.എൽ13 എക്യു 5151 നമ്പർ കാറും കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ ആലക്കോട് സഹകരണാശുപത്രിയിൽ ചികിത്സ തേടി. രാഹുലിന്റെ സഹോദരി സിന്ധുവിന്റെ ഭർത്താവാണ് സതീശൻ. രണ്ടു പേർക്കുമെതിരെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും വധശ്രമത്തിനുമാണ് കേസെടുത്തിട്ടുള്ളത്.

TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.