
തിരുവനന്തപുരം: കിളിമാനൂരിൽ ബെെക്ക് തെന്നി ഓടയിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. കിളിമാനൂർ പുല്ലെയിൽ നന്ദനത്തിൽ നന്ദന്റെ മക്കളായ അഭി (22), അനുജൻ അഭിഷേക് (20) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ കേശവപുരത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കിളിമാനൂർ നഗരൂർ റോഡിൽ എസ്എൻ ഓഡിറ്റോറിയത്തിന് സമീപം ഇന്ന് രാവിലെ 6.30നായിരുന്നു അപകടം. കോട്ടയത്ത് പഠിക്കുന്ന അഭിഷേകിനെ കിളിമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കൊണ്ടുവിടാൻ പോയതാണ് അഭി. വഴിമദ്ധ്യേ ഇവരുടെ ബുളറ്റ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും തുടർന്ന് ഓടയിലേക്ക് വീഴുകയുമായിരുന്നു. മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ കുടുംബത്തിന് വിട്ടുനൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |