
സോഷ്യൽ മീഡിയ താരമായ ഡൽഹിയുടെ 'വടാ പാവ് ഗേൾ' എന്ന പേരിൽ അറിയപ്പെടുന്ന ചന്ദ്രിക ദീക്ഷിതിനെ അറിയാത്തവർ വളരെ കുറവാണ്. ഡൽഹിയിലെ തെരുവിൽ തന്റെ ആഡംബര കാറായ ഫോർഡ് മസ്‌താംഗിൽ വന്നിറങ്ങി വടാ പാവ് വിൽക്കുന്ന ഇവരുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഒരു കാലത്ത് വലിയ രീതിയിൽ വെെറലായിരുന്നു.
അടുത്തിടെ യുവതി ബിഗ് ബോസ് ഹിന്ദിയിലും പ്രത്യേക്ഷപ്പെട്ടിരുന്നു. നിരവധി ആരാധകരുള്ള യുവതിയുടെ പുതിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്റെ കുഞ്ഞിനെ വളർത്താൻ എന്തും ചെയ്യുമെന്നാണ് ചന്ദ്രിക പറഞ്ഞത്.
'തന്റെ കുട്ടിയെ വളർത്താൻ എന്ത് ചെയ്യാനും മടിയില്ല. ഒരു കാര്യം പറയാം. ആളുകൾ ഇത് എങ്ങനെ എടുക്കുമെന്ന് എനിക്ക് അറിയില്ല. ഒരു അമ്മ എന്ന നിലയിൽ എന്റെ കുട്ടിയെ വളർത്താൻ മറ്റൊരാളുടെ കൂടെ കിടക്കേണ്ടിവന്നാലും അത് ഞാൻ ചെയ്യും'- എന്നാണ് യുവതി പറഞ്ഞത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ കാരണമായി.
എന്ത് മണ്ടത്തരമാണ് പറയുന്നതെന്നാണ് പലരും ചോദിക്കുന്നത്. സംഭവം വിവാദമായതോടെ ചന്ദ്രിക ദീക്ഷിത് തന്നെ മറുപടിയുമായി രംഗത്തെത്തി. മൂന്ന് മണിക്കൂറുള്ള പോഡ്കാസ്റ്റ് പൂർണമായും കാണാതെയാണ് ആളുകൾ തന്നെ വിമർശിക്കുന്നതെന്നാണ് താരം പറഞ്ഞത്. തന്റെ മകന് വേണ്ടി എന്തും ചെയ്യുമെന്നാണ് പറയാൻ ഉദ്ദേശിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |