
കൊച്ചി: രാജ്യത്തെ ഖനന മേഖലയുടെ പര്യവേഷണം, ആസൂത്രണം, രൂപകല്പന, പാരിസ്ഥിതിക നിർവഹണം എന്നിവയിൽ സേവനം നൽകുന്ന പ്രമുഖ പൊതുമേഖലാ മിനിരത്ന സ്ഥാപനമായ സെൻട്രൽ മൈൻ പ്ലാനിംഗ് ആൻഡ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് ലിമിറ്റഡിന്റെ (സി.എം.പി.ഡി.ഐ) പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) ഈ മാസം 20ന് ആരംഭിക്കും. ഓഹരി ഒന്നിന് 2 രൂപ മുഖവിലയും 163 രൂപ മുതൽ 172 രൂപ പ്രൈസ് ബാൻഡും നിശ്ചയിച്ചിട്ടുണ്ട്. അപേക്ഷകർ കുറഞ്ഞത് 80 ഓഹരികൾ ബിഡ് ചെയ്യണം. തുടർന്ന് 80ന്റെ ഗുണിതങ്ങളായി ഓഹരികൾ വാങ്ങിക്കാം. കമ്പനി പ്രമോട്ടർമാരുടെ കൈവശമുള്ള 10.71 കോടി ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ ഏകദേശം 1,842 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഐ.പി.ഒ ഈമാസം 24ന് അവസാനിക്കുമെന്ന് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |