SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.48 AM IST

സാമ്പത്തിക ലോകം കൂട്ടക്കുഴപ്പത്തിലേക്ക്

Increase Font Size Decrease Font Size Print Page
leed-pic

ക്രൂഡോയിൽ വിലക്കുതിപ്പിൽ ആശങ്കയേറുന്നു

സ്വർണം, ഓഹരി, നാണയ വിപണികളിൽ അനിശ്ചിതത്വം

കൊ​ച്ചി​:​ ​പ​ശ്ചി​മേ​ഷ്യ​യി​ൽ​ ​യു​ദ്ധം​ ​മു​റു​കി​യ​തോ​ടെ​ ​ക്രൂ​ഡോ​യി​ൽ​ ​വി​ല​ ​കു​തി​ച്ചു​യ​ർ​ന്ന​തി​ന് ​പി​ന്നാ​ലെ​ ​ആ​ഗോ​ള​ ​വി​പ​ണി​ക​ൾ​ ​ഇ​ന്ന​ലെ​ ​ത​ക​ർ​ന്ന​ടി​ഞ്ഞു.​ ​
ഇ​റാ​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​എ​ണ്ണ​പ്പാ​ട​ത്തി​ൽ​ ​ഇ​സ്ര​യേ​ൽ​ ​ന​ട​ത്തി​യ​ ​ആ​ക്ര​മ​ണ​വും​ ​ഖ​ത്ത​ർ,​ ​സൗ​ദി​ ​അ​റേ​ബ്യ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ന​ട​ത്തി​യ​ ​പ്ര​ത്യാ​ക്ര​മ​ണ​വു​മാ​ണ് ​വി​ല​യി​ൽ​ ​കു​തി​പ്പു​ണ്ടാ​ക്കി​യ​ത്.​ ​ഇ​ന്ന​ലെ​ ​രാ​ജ്യാ​ന്ത​ര​ ​വി​പ​ണി​യി​ൽ​ ​ബ്രെ​ന്റ് ​ക്രൂ​ഡി​ന്റെ​ ​വി​ല​ ​ബാ​ര​ലി​ന് ​എ​ട്ട് ​ഡോ​ള​ർ​ ​വ​ർ​ദ്ധി​ച്ച് 114​ ​ഡോ​ള​റി​ലെ​ത്തി.​ ​യു​ദ്ധം​ ​വി​ല​ക്ക​യ​റ്റം​ ​രൂ​ക്ഷ​മാ​ക്കു​മെ​ന്ന​ ​ഫെ​ഡ​റ​ൽ​ ​റി​സ​ർ​വ് ​ചെ​യ​ർ​മാ​ൻ​ ​ജൊ​റോം​ ​പ​വ​ലി​ന്റെ​ ​മു​ന്ന​റി​യി​പ്പും​ ​വി​പ​ണി​ക​ളെ​ ​മു​ൾ​മു​ന​യി​ലാ​ക്കി.​ ​ഇ​തോ​ടെ​ ​അ​മേ​രി​ക്ക,​ ​യൂ​റോ​പ്പ്,​ ​ഏ​ഷ്യ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​വി​പ​ണി​ക​ൾ​ ​നി​ലം​പൊ​ത്തി.
ലോ​കം​ ​ക​ടു​ത്ത​ ​ഇ​ന്ധ​ന​ ​പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ​നീ​ങ്ങു​ക​യാ​ണെ​ന്ന​ ​ആ​ശ​ങ്ക​ ​ശ​ക്ത​മാ​ണ്.​ ​ആ​ഗോ​ള​ ​ത​ല​ത്തി​ൽ​ ​വി​ല​ക്ക​യ​റ്റം​ ​രൂ​ക്ഷ​മാ​കു​ന്ന​തി​ന് ​ക്രൂ​ഡ് ​പ്ര​തി​സ​ന്ധി​ ​കാ​ര​ണ​മാ​കും.​ ​യു​ദ്ധം​ ​തു​ട​ങ്ങി​യ​പ്പോ​ൾ​ ​ബാ​ര​ലി​ന് 70​ ​ഡോ​ള​റാ​യി​രു​ന്നു​ ​ക്രൂ​ഡോ​യി​ൽ​ ​വി​ല. ആ​ഗോ​ള​ ​ച​ര​ക്കു​ ​ഗ​താ​ഗ​ത​ത്തി​ന്റെ​ 20​ ​ശ​ത​മാ​നം​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ ​ഹോ​ർ​മൂ​സ് ​അ​ട​ച്ച​തോ​ടെ​ ​ഗ​ൾ​ഫ് ​മേ​ഖ​ല​യി​ൽ​ ​നി​ന്നു​ള്ള​ ​ക്രൂ​ഡോ​യി​ൽ,​ ​പ്ര​കൃ​തി​വാ​ത​കം​ ​എ​ന്നി​വ​യു​ടെ​ ​നീ​ക്കം​ ​പൂ​ർ​ണ​മാ​യും​ ​നി​ല​ച്ചു.

ഇന്നലെ നിക്ഷേപകരുടെ ആസ്തിയിലെ ഇടിവ്

12 ലക്ഷം കോടി രൂപ

തകർന്നടിഞ്ഞ് ഓഹരി വിപണി

ക്രൂഡോയിൽ വിലയിലെ കുതിപ്പും നാണയപ്പെരുപ്പ ഭീഷണിയും എച്ച്.ഡി.എഫ്.സി ബാങ്ക് ചെയർമാന്റെ അപ്രതീക്ഷിത രാജിയും ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്നലെയും രക്തപ്പുഴ സൃഷ്‌ടിച്ചു. വിദേശ നിക്ഷേപകരുടെ പിന്മാറ്റവും തകർച്ച രൂക്ഷമാക്കി. സെൻസെക്സ് 2,497 പോയിന്റ് തകർന്ന് 74,207ൽ എത്തി. നിഫ്‌റ്റി 776 പോയിന്റ് ഇടിഞ്ഞ് 23,002ൽ അവസാനിച്ചു. ചെറുകിട, ഇടത്തരം ഓഹരികളിലും കനത്ത ഇടിവുണ്ടായി. ധനകാര്യ, ബാങ്കിംഗ്, വാഹന, കൺസ്യൂമർ ഗുഡ്‌സ് മേഖലകളിലെ ഓഹരികളാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്. എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.പി.സി.എൽ, വോഡഫോൺ ഐഡിയ, ബജാജ് ഫിനാൻസ്, വോൾട്ടാസ്, സ്വിഗി എന്നിവയുടെ ഓഹരി വിലയിൽ കനത്ത ഇടിവുണ്ടായി.

ക്രൂഡോയിൽ വില 114 ഡോളറിൽ

ആ​ഗോ​ള​ ​സാ​മ്പ​ത്തി​ക​ ​മേ​ഖ​ല​യ്ക്ക് ​ആ​ശ​ങ്ക​ ​സൃ​ഷ്‌​ടി​ച്ച് ​ക്രൂ​ഡോ​യി​ൽ​ ​വി​ല​ ​ഇ​ന്ന​ലെ​ ​ഒ​ര​വ​സ​ര​ത്തി​ൽ​ 119​ ​ഡോ​ള​ർ​ ​വ​രെ​ ​ഉ​യ​ർ​ന്നു.എ​ണ്ണ​പ്പാ​ട​ങ്ങ​ൾ​ക്കെ​തി​രെ​ ​ഇ​നി​ ​ആ​ക്ര​മ​ണം​ ​ഉ​ണ്ടാ​വി​ല്ലെ​ന്ന് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പ് ​വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​ ​ക്രൂ​ഡോ​യി​ൽ​ ​വി​ല​ 114​ ​ഡോ​ള​റി​ലേ​ക്ക് ​താ​ഴ്ന്നു.​ ​പ​ശ്ചി​മേ​ഷ്യ​യി​ലെ​ ​സം​ഘ​ർ​ഷം​ ​ആ​ഗോ​ള​ ​എ​ണ്ണ​ ​വി​പ​ണി​യി​ൽ​ ​പ്ര​തി​സ​ന്ധി​ ​രൂ​ക്ഷ​മാ​ക്കു​ന്നു.​ ലോകമൊട്ടാകെ വ്യാവസായിക,​ കാർഷിക മേഖലകളിൽ ഉത്പാദന ഇടിവുണ്ടാകുമെന്ന ആശങ്കയും ശക്തമാണ് .

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.