
തിരുവനന്തപുരം: ഈ വർഷത്തെ തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ബാലചന്ദ്രമേനോൻ, ഗോകുലം ഗോപാലൻ, എം.ജി. ശ്രീകുമാർ, സോഹൻ റോയി എന്നിവരെ പ്രത്യേക പുരസ്കാരം നൽകി ആദരിക്കും.ബേബി മാത്യു സോമതീരം (ചെയർമാൻ), ബാലു കിരിയത്ത്, ടി.പി.ശാസ്തമംഗലം,രാജൻ.വി.പൊഴിയൂർ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ഏപ്രിൽ 4-ന് പുനലൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
മികച്ച നടനായി ജോജു ജോർജിനെയും, മികച്ച നടിയായി ലിജോ മോളെയും തിരഞ്ഞെടുത്തു.മറ്റ് പുരസ്കാരങ്ങൾ മികച്ച ചിത്രം എക്കോ,മികച്ച നടൻ ജോജു ജോർജ് (ചിത്രം: നാരായണീന്റെ മൂന്ന് ആൺമക്കൾ),മികച്ച നടി ലിജോ മോൾ (പൊന്മാൻ),മികച്ച സംവിധായകൻ അരുൺ ബോസ് ( മിണ്ടിയും പറഞ്ഞും),മികച്ച തിരക്കഥ:ബാഹുൽ രമേഷ് ( എക്കോ),മികച്ച ഛായാഗ്രഹണം: നിമിഷ് രവി ( ലോക),ജനപ്രിയ സിനിമ: രേഖാചിത്രം,ജനപ്രിയ നടൻ നിവിൻ പോളി ( സർവ്വം മായ),ജനപ്രിയ നടി റിയാ ഷിബു ( സർവ്വം മായ),ജനപ്രിയ സംവിധായകൻ അഖിൽ സത്യൻ ( സർവ്വം മായ),മികച്ച ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരി ( നരിവേട്ട),മികച്ച സംഗീത സംവിധായകൻ: ജേക്സ് ബിജോയ് ( തുടരും),മികച്ച ഗായകൻ : ജോബ് കുര്യൻ ( എമ്പുരാൻ), മികച്ച ഗായിക മഞ്ജരി ( ഈ വലയം),മികച്ച പശ്ചാത്തല സംഗീതം മുജീബ് മജീദ് ( കളങ്കാവൽ, രേഖാചിത്രം),മികച്ച സ്വഭാവ നടൻ വിനീത് (എക്കോ),മികച്ച സ്വഭാവനടി സെറിൻ ഷിഹാബ് (രേഖാചിത്രം),
മികച്ച സഹനടൻ സജിൻ ഗോപു (പൊന്മാൻ),മികച്ച സഹനടി മഞ്ജു പിള്ള (പ്രിൻസ് & ഫാമിലി),എന്നിവരാണ് മറ്റ് പുരസ്കാര ജേതാക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |