തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശ മേഖലയുടെ മുഖച്ഛായ മാറ്റുന്ന 'സംയോജിത ആധുനിക തീരദേശ മത്സ്യഗ്രാമം" പദ്ധതിയിലെ പ്രവൃത്തികൾ ആറുമാസത്തിനുള്ളിൽ പൂർത്തിയാകും. കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയാണിത്. തിരഞ്ഞെടുത്ത ഒൻപത് മത്സ്യഗ്രാമങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക നിലവാരം ഉയർത്തുകയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം. പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന പ്രകാരം വിഭാവനം ചെയ്തിട്ടുള്ള പദ്ധതിക്കായി 6106.61 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ 3119.00 ലക്ഷം രൂപ കേന്ദ്ര വിഹിതവും 2987.62 ലക്ഷം രൂപ സംസ്ഥാന വിഹിതവുമാണ്. നിലവിൽ 1613.40 ലക്ഷം രൂപ പദ്ധതിക്കായി ചെലവഴിച്ചു. പല ഗ്രാമങ്ങളിലും പകുതിയിലധികം പ്രവൃത്തികളും പൂർത്തിയായി.
പ്രധാന പ്രവർത്തനങ്ങൾ
1, തീരദേശ റോഡുകൾ, കുടിവെള്ള സൗകര്യം, മാലിന്യ സംസ്കരണം എന്നിവ മെച്ചപ്പെടുത്തൽ
2. അലങ്കാര മത്സ്യകൃഷി, മത്സ്യത്തൊഴിലാളി സ്ത്രീകൾക്കായി സീഫുഡ് കഫറ്റേരിയകൾ, ഇലക്ട്രിക് ഫിഷ് വെന്റിംഗ് ഓട്ടോ കിയോസ്കുകൾ
3. ഫിഷ് ലാൻഡിംഗ് സെന്ററുകൾ, ഫിഷർമെൻ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സെന്ററുകൾ, പബ്ലിക് ടോയ്‌ലെറ്റുകൾ, ഐസ് ബോക്സ് വിതരണം
4. കൃത്രിമ പാരകൾ സ്ഥാപിക്കൽ, തീരസംരക്ഷണത്തിനായി കോസ്റ്റൽ ബയോഷീൽഡിംഗ്, പുനരധിവാസ കേന്ദ്രങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |