
ന്യൂഡൽഹി:പതിനാലോ,പതിനഞ്ചോ സീറ്രുകൾ മാത്രം സൗജന്യമാക്കി മറ്റു സീറ്റുകൾക്ക് നിരക്ക് ഈടാക്കുന്ന പല വിമാനകമ്പനികളുടെയും കൊള്ളയടിക്ക് തടയിട്ട് കേന്ദ്രസർക്കാർ.ആഭ്യന്തര സർവീസുകളിൽ 60% സീറ്റുകൾക്ക് നിരക്ക് വാങ്ങുന്നത് വിലക്കി.ബന്ധുക്കൾ,സുഹൃത്തുക്കൾ തുടങ്ങിയവർ ഒരുമിച്ചു ബുക്കിംഗ് ചെയ്യുന്ന സന്ദർഭങ്ങളിൽ അടുത്തടുത്ത സീറ്രുകൾ തന്നെ ഉറപ്പാക്കണം.വളർത്തുനായകളെ കൊണ്ടുപോകാൻ പാസഞ്ചർ സൗഹൃദ നയം രൂപീകരിക്കണം.ടിക്കറ്റ് ക്യാൻസലേഷൻ,വിമാനം വൈകൽ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.കേന്ദ്ര വ്യോമയാന മന്ത്രാലയം,ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) മുഖേനയാണ് വിമാനകമ്പനികൾക്ക് നിർദ്ദേശം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |