SignIn
Kerala Kaumudi Online
Friday, 20 March 2026 7.00 PM IST

എച്ച്.ഡി.എഫ്.സി ബാങ്ക് ചെയർമാൻ രാജിവച്ചു

Increase Font Size Decrease Font Size Print Page
keki-mistry

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പാർട്ട് ടൈം ചെയർമാനും സ്വതന്ത്ര ഡയറക്‌ടറുമായ അതാനു ചക്രവർത്തി രാജിവച്ചു. ബാങ്കിന്റെ ചില പ്രവർത്തന രീതികളും കീഴ്‌വഴക്കങ്ങളും തന്റെ നൈതികതയുമായി ഒത്തുപോകുന്നതല്ലെന്ന് ഗവേണൻസ്, റെമ്യൂണറൈസേഷൻ, സമിതി ചെയർമാനെഴുതിയ രാജിക്കത്തിൽ അതാനു ചക്രവർത്തി പറഞ്ഞു. 2021 മേയിലാണ് ചക്രവർത്തി എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ബോർഡിൽ ചുമതലയേറ്റത്. എച്ച്.ഡി.എഫ്.സി ലിമിറ്റഡുമായി ലയന പ്രക്രിയ പൂർത്തിയാക്കിയതും അദ്ദേഹത്തിന്റെ കാലയളവിലാണ്. ഗുജറാത്ത് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ അതാനു ചക്രവർത്തി കേന്ദ്ര സർക്കാരിൽ വിവിധ പദവികൾ വഹിച്ചിരുന്നു. വിരമിച്ചതിനു ശേഷമാണ് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഡയറക്‌ടർ ബോർഡിൽ അംഗമായത്.

കേക്കി മിസ്‌ട്രി പുതിയ ചെയർമാൻ

എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പുതിയ ഇടക്കാല ചെയർമാനായി കേകി മിസ്ട്രിയെ നിയമിച്ചു. മൂന്ന് മാസമാണ് കാലാവധി. നിയമനത്തിന് റിസർവ് ബാങ്ക് അംഗീകാരം നൽകി.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.