SignIn
Kerala Kaumudi Online
Tuesday, 21 April 2026 6.11 AM IST

രാമൻ, മാതൃകാ ഭരണാധികാരി

Increase Font Size Decrease Font Size Print Page
s

ശ്രീ​രാ​മ​ജ​ന്മ​ദി​ന​മാ​യ​ ​രാ​മ​ന​വ​മി​ ​രാ​ജ്യ​മെ​ങ്ങും​ ​കൊ​ണ്ടാ​ടു​ന്ന​ ​അ​വ​സ​ര​മാ​ണി​ത്.​ ​അ​ധ​ർ​മ്മ​ത്തി​ന് ​ഉ​യ​ർ​ച്ച​യും​ ​ധ​ർ​മ്മ​ത്തി​ന് ​ഗ്ലാ​നി​യും​ ​സം​ഭ​വി​ക്കു​മ്പോ​ൾ​ ​ഈ​ശ്വ​ര​ൻ​ ​ധ​ർ​മ്മോ​ദ്ധാ​ര​ണ​ത്തി​നാ​യി​ ​ജ​ന്മ​മെ​ടു​ക്കും​ ​എ​ന്നാ​ണ് ​ഭാ​ര​തീ​യ​ ​സ​ങ്ക​ല്പം.​ ​ധ​ർ​മ്മം​ ​ഉ​ട​ൽ​പൂ​ണ്ട​താ​ണ് ​ശ്രീ​രാ​മ​ൻ​ ​എ​ന്ന് ​വി​ശ്വ​സി​ക്ക​പ്പെ​ടു​ന്നു.​ ​സ​നാ​ത​ന​ ​മൂ​ല്യ​ങ്ങ​ളു​ടെ​ ​ആ​ൾ​രൂ​പം​ ​ത​ന്നെ​യാ​ണ് ​രാ​മ​ൻ.​ ​ഭാ​ര​ത​ ​സം​സ്‌​ക്കാ​ര​ത്തി​ൽ​ ​സൂ​ര്യ​ശോ​ഭ​യോ​ടെ​ ​ജ്വ​ലി​ച്ചു​ ​നി​ൽ​ക്കു​ന്ന​ ​വ്യ​ക്തി​ത്വ​മാ​ണ് ​ഭ​ഗ​വാ​ൻ​ ​ശ്രീ​രാ​മ​ച​ന്ദ്ര​ൻ.​ ​അ​വി​ടു​ത്തെ​ ​ഓ​രോ​ ​വാ​ക്കി​ലും​ ​ച​ല​ന​ത്തി​ലും​ ​ത്യാ​ഗ​വും​ ​വി​ന​യ​വും​ ​നി​സ്വാ​ർ​ത്ഥ​ത​യും​ ​തു​ടി​ച്ചു​ ​നി​ന്നി​രു​ന്നു.​ ​ജീ​വി​ത​ത്തി​ലെ​ ​വെ​ല്ലു​വി​ളി​ക​ളു​ടെ​ ​മു​ൻ​പി​ൽ​ ​മ​ഹാ​മേ​രു​ ​പോ​ലെ​ ​പ്ര​ശാ​ന്ത​ഗം​ഭീ​ര​നാ​യി​ ​രാ​മ​ൻ​ ​നി​ല​കൊ​ണ്ടു.​ ​കാ​രു​ണ്യം​ ​വേ​ണ്ടി​ട​ത്ത് ​കാ​രു​ണ്യം,​ ​വി​ന​യം​ ​വേ​ണ്ടി​ട​ത്ത് ​വി​ന​യം,​ ​ശൗ​ര്യം​ ​വേ​ണ്ടി​ട​ത്ത് ​ശൗ​ര്യം,​ ​ക്ഷ​മ​ ​വേ​ണ്ടി​ട​ത്ത് ​ക്ഷ​മ,​ ​എ​ല്ലാം​ ​ന​മു​ക്ക് ​രാ​മ​നി​ൽ​ ​തെ​ളി​ഞ്ഞു​കാ​ണാം.


ജീ​വി​ത​ത്തി​ന്റെ​ ​ഒ​രു​ ​പ്ര​തി​സ​ന്ധി​യി​ലും​ ​ധ​ർ​മ്മ​ബോ​ധ​വും​ ​മ​ഹാ​മ​ന​സ്‌​ക​ത​യും​ ​രാ​മ​ൻ​ ​കൈ​വെ​ടി​ഞ്ഞി​ല്ല.​ ​ധ​ർ​മ്മ​നി​ഷ്ഠ​യെ​ക്കു​റി​ച്ച് ​ലോ​ക​ത്തെ​ ​പ​ഠി​പ്പി​ക്കു​ന്ന​ ​ഒ​രു​ ​തു​റ​ന്ന​ ​പു​സ്ത​ക​മാ​ണ് ​രാ​മ​ന്റെ​ ​ജീ​വി​തം.​ ​വി​ന​യം​ ​വി​വേ​കം,​ ​ക്ഷ​മ,​ ​ധീ​ര​ത,​ ​ക​ർ​ത്ത​വ്യ​ബോ​ധം,​ ​ആ​ത്മ​നി​യ​ന്ത്ര​ണം​ ​തു​ട​ങ്ങി​യ​ ​സ​ദ്ഗു​ണ​ങ്ങ​ൾ​ ​അ​വി​ടു​ത്തെ​ ​ജീ​വി​ത​ത്തി​ലൂ​ടെ​ ​അ​നു​നി​മി​ഷം​ ​പ്ര​കാ​ശി​ച്ചു.​ ​അ​തു​കൊ​ണ്ടു​ ​ത​ന്നെ​ ​എ​ല്ലാ​വ​രും​ ​രാ​മ​നെ​ ​ഇ​ഷ്ട​പ്പെ​ട്ടു.​ ​വാ​ക്കി​ലും​ ​നോ​ട്ട​ത്തി​ലും​ ​പ്ര​വൃ​ത്തി​യി​ലും​ ​എ​ന്നു​ ​വേ​ണ്ട​ ​ഓ​രോ​ ​ച​ല​ന​ത്തി​ലും​ ​മ​ര്യാ​ദാ​പു​രു​ഷോ​ത്ത​മ​നാ​യി​രു​ന്നു​ ​രാ​മ​ൻ.​ ​സ്വ​ന്തം​ ​സ​ഹോ​ദ​ര​നെ​ ​ആ​രെ​ങ്കി​ലും​ ​പൂ​ജി​ക്കു​ന്ന​തും​ ​ആ​രാ​ധി​ക്കു​ന്ന​തും​ ​അ​പൂ​ർ​വ്വ​മാ​ണ്.​ ​എ​ന്നാ​ൽ​ ​രാ​മ​നെ​ ​സ്വ​ന്തം​ ​സ​ഹോ​ദ​ര​ന്മാ​ർ​ ​പോ​ലും​ ​പൂ​ജി​ച്ചു,​ ​ആ​രാ​ധി​ച്ചു.​ ​ലോ​കം​ ​ക​ണ്ട​ ​മാ​തൃ​കാ​ ​ഭ​ര​ണാ​ധി​കാ​രി​യാ​ണ് ​രാ​മ​ൻ.​ ​ഭ​ര​ണം​ ​രാ​മ​ന് ​ഒ​രു​ ​ത​പ​സ്സും​ ​യ​ജ്ഞ​വു​മാ​യി​രു​ന്നു.​ ​അ​ത് ​ആ​ത്മ​ത്യാ​ഗ​മാ​യി​രു​ന്നു,​ ​ആ​ത്മ​സ​മ​ർ​പ്പ​ണ​മാ​യി​രു​ന്നു.​ ​രാ​ഷ്ട്ര​ത്തി​നു​വേ​ണ്ടി,​ ​രാ​ജ​ധ​ർ​മ്മ​ത്തി​നു​ ​വേ​ണ്ടി​ ​അ​ദ്ദേ​ഹം​ ​വ്യ​ക്തി​പ​ര​മാ​യ​ ​എ​ല്ലാ​ ​സു​ഖ​ങ്ങ​ളെ​യും​ ​ബ​ലി​ക​ഴി​ച്ചു.


ഏ​റ്റ​വും​ ​സം​ശു​ദ്ധ​മാ​യ,​ ​ഏ​റ്റ​വും​ ​കാ​ര്യ​ക്ഷ​മ​മാ​യ​ ​ഭ​ര​ണം​ ​ലോ​ക​ത്തി​ന് ​കാ​ഴ്ച​വ​ച്ചു.​ ​രാ​മ​രാ​ജ്യം​ ​എ​ന്ന് ​അ​ത് ​പു​ക​ൾ​ ​പെ​റ്റു.​ ​രാ​മ​ന്റെ​ ​ച​രി​തം​ ​ത്യാ​ഗ​ത്തി​ന്റെ​യും​ ​ത​പ​സ്സി​ന്റെ​യും​ ​ച​രി​ത​മാ​ണ്.​ ​ബാ​ല്യം​ ​മു​ത​ൽ​ ​സ്വ​ർ​ഗാ​രോ​ഹ​ണം​ ​വ​രെ​യു​ള്ള​ ​രാ​മ​ന്റെ​ ​ജീ​വി​തം​ ​ധാ​ർ​മ്മി​ക​ ​മൂ​ല്യ​ങ്ങ​ളി​ലും​ ​സ​ദ്ഗു​ണ​ങ്ങ​ളി​ലും​ ​അ​ടി​യു​റ​ച്ച​താ​യി​രു​ന്നു.​ ​പു​ത്ര​ൻ​ ,​സ​ഹോ​ദ​ര​ൻ,​ ​ശി​ഷ്യ​ൻ,​ ​രാ​ജാ​വ്,​ ​ധ​ർ​മ്മ​ര​ക്ഷ​ക​ൻ​ ​ഇ​ങ്ങ​നെ​ ​എ​ല്ലാ​ ​നി​ല​ക​ളി​ലും​ ​രാ​മ​ൻ​ ​മാ​തൃ​ക​യാ​യി​ത്തീ​ർ​ന്നു.​ ​അ​ടി​മു​ടി​ ​സം​ശു​ദ്ധ​മാ​യ​ ​അ​വി​ടു​ത്തെ​ ​ജീ​വി​ത​ത്താ​ലും​ ​പ്ര​വൃ​ത്തി​ക​ളാ​ലും​ ​ആ​ക​ർ​ഷി​ക്ക​പ്പെ​ടാ​ത്ത​വ​ർ​ ​ആ​രും​ ​ത​ന്നെ​ ​ഇ​ല്ലാ​യി​ര​ുന്നു.​ ​ഒ​രു​ ​വ്യ​ക്തി​ ​അ​ച്ഛ​ന​മ്മ​മാ​രോ​ട്,​ ​സ​ഹോ​ദ​ര​ന്മാ​രോ​ട്,​ ​കൂ​ട്ടു​കാരോ​ട്,​ ​ഗു​രു​ക്ക​ന്മാ​രോ​ട് ​എ​ങ്ങ​നെ​ ​പെ​രു​മാ​റ​ണം.​ ​ഒ​രു​ ​രാ​ജാ​വ് ​പ്ര​ജ​ക​ളോ​ട് ​എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം,​ ​ധാ​ർ​മ്മി​ക​ ​പ​രീ​ക്ഷ​ണ​ങ്ങ​ളെ​ ​എ​ങ്ങ​നെ​ ​നേ​രി​ട​ണം​ ​എ​ന്നെ​ല്ലാം​ ​ന​മു​ക്കു​ ​ശ്രീ​രാ​മ​ന്റെ​ ​ജീ​വി​ത​ത്തി​ൽ​ ​നി​ന്നും​ ​പ​ഠി​ക്കാം.​ ​ഇ​ങ്ങ​നെ​ ​എ​ല്ലാ​വി​ധ​ത്തി​ലും​ ​ഉ​ത്ത​മ​മൂ​ല്യ​ങ്ങ​ൾ​ ​ജീ​വി​ത​ത്തി​ൽ​ ​പി​ന്തു​ട​രാ​ൻ​ ​ശ്രീ​രാ​മ​ൻ​ ​ന​മു​ക്കു​ ​മാ​തൃ​ക​യാ​ണ്.


വി​ധി​യെ​ ​അ​തേ​ ​പോ​ലെ​ ​സ്വീ​ക​രി​ക്കു​ക​യ​ല്ല​ ​രാ​മ​ൻ​ ​ചെ​യ്ത​ത്.​ ​ജീ​വി​ത​ത്തി​ലെ​ ​ഓ​രോ​ ​സാ​ഹ​ച​ര്യ​ത്തി​ലും​ ​പൗ​രു​ഷ​ത്തോ​ടെ,​ ​ധീ​ര​ത​യോ​ടെ​ ​ആ​ല​സ്യം​ ​വെ​ടി​ഞ്ഞു​ ​അ​ദ്ദേ​ഹം​ ​സ്വ​ധ​ർ​മ്മം​ ​അ​നു​ഷ്ഠി​ച്ചു.​ ​പു​രു​ഷ​ ​പ്ര​യ​ത്ന​ത്തി​ന്റെ​ ​മ​ഹ​ത്വം​ ​അ​വി​ടു​ന്ന് ​കാ​ട്ടി​ത്ത​ന്നു.​ ​സാ​മൂ​ഹി​ക​ ​ജീ​വി​ത്തി​ൽ​ ​നി​ന്ന് ​മൂ​ല്യ​ബോ​ധ​വും​ ​മൂ​ല്യ​നി​ഷ്ഠ​യും​ ​മ​റ​ഞ്ഞു​ ​കൊ​ണ്ടി​രി​ക്കു​ന്ന​ ​ഇ​ക്കാ​ല​ത്ത് ​രാ​മ​ഭ​ക്തി​യും​ ​രാ​മ​സ്മ​ര​ണ​യും​ ​രാ​മ​ലീ​ല​ക​ളെ​ ​കു​റി​ച്ചു​ള്ള​ ​പ​ഠ​ന​വും​ ​ഏ​റ്റ​വും​ ​ആ​വ​ശ്യ​മു​ള്ള​ ​കാ​ര്യ​ങ്ങ​ളാ​ണ്.​ ​രാ​മ​ഭ​ക്തി​ ​ന​മ്മ​ളി​ൽ​ ​ശ​ക്തി​യും​ ​വീ​ര്യ​വും​ ​ധ​ർ​മ്മ​ബോ​ധ​വും​ ​ഉ​ണ​ർ​ത്തും.​ ​സ​മൂ​ഹ​ത്തി​ൽ​ ​മൂ​ല്യ​ങ്ങ​ൾ​ ​വ​ള​ർ​ത്താ​ൻ​ ​രാ​മ​ച​രി​തം​ ​പ്ര​യോ​ജ​ന​പ്പെ​ടും.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.