
''ഇന്നു നമുക്ക്, നമ്മുടെ ജീവിതത്തിലെ വിലമതിക്കാൻ കഴിയാത്തൊരു നിധിയെ വിലയിരുത്തിയാലോ! നിധിയെന്നു പറഞ്ഞതിനാൽ അത്, പെട്ടിയിൽ സൂക്ഷിക്കണോ, അതോ പത്തായത്തിൽ മതിയോ,അല്ല, അലമാരയിൽ കൊള്ളുമെങ്കിലോയെന്നൊക്കെയല്ലേ ഇപ്പോൾ ചിന്തിച്ചുകൂട്ടുന്നത്! ഞാൻ കണ്ടെടുത്ത നിധി അതൊന്നുമല്ലേയല്ല! അത്, ചിരിക്കാനുള്ള മനുഷ്യന്റെ കഴിവാണ്. ലോകസിനിമയിലെ ഹാസ്യചക്രവർത്തി എന്നറിയപ്പെടുന്നചാർളിചാപ്ലിൻ നിശ്ശബ്ദചിത്രങ്ങളിലൂടെയല്ലേ ലോകത്തെ പൊട്ടിച്ചിരിപ്പിക്കുകയും,ചിന്തിപ്പിക്കുകയും ചെയ്തത് !അദ്ദേഹം ഇംഗ്ലീഷ് നടനും സംവിധായകനുമായിരുന്നു. ദാരിദ്ര്യം നിറഞ്ഞ ബാല്യത്തെ അതിജീവിച്ച് 75 വർഷത്തിലധികം നീണ്ട 'കരിയറിലൂടെ" ചലച്ചിത്ര ചരിത്രത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള വ്യക്തിയായി മാറിയ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു!
നമ്മുടെ നാട്ടിൽ സ്വന്തം കൈയൊപ്പു ചാർത്തി കടന്നുപോയ നമ്മുടെ പ്രിയ നടൻ ശ്രീനിവാസനെകൂടി,'ചാപ്ലിൻ സ്കൂളിൽ"ചേർത്തു ഓർമ്മിക്കാം! 'ചിരി " എന്നാൽ മലയാളത്തിൽ സന്തോഷം, ആഹ്ലാദം, തമാശ, അല്ലെങ്കിൽ പരിഹാസം പ്രകടിപ്പിക്കുന്നതിനായി വായുടെയും കണ്ണുകളുടെയും പേശികൾ ചലിപ്പിച്ചുണ്ടാക്കുന്ന ഭാവപ്രകടനമാണ്. അശ്ലീലപ്രകടനം കണ്ടാൽ വിവേകമുള്ള മനുഷ്യർക്ക് ഇത്തരമൊരു ഭാവപ്രകടനമുണ്ടാവില്ല. പക്ഷെ, ഇത് ഈ രംഗത്തെ പലർക്കുമറിയില്ല. ശ്രീനിവാസന് ഇതു നന്നായി അറിയാമായിരുന്നു. ദ്രാവിഡ ഭാഷാകുടുംബത്തിൽ നിന്നാണ് ഈ വാക്ക് ഉത്ഭവിച്ചത്.
ദ്രാവിഡ ഉത്ഭവം: തമിഴ്, മലയാളം തുടങ്ങിയ ദ്രാവിഡ ഭാഷകളിൽ ചിരി, ചിരിക്കുക, ചിരിപ്പ് എന്നീ വാക്കുകൾക്ക് ഒരേ അർത്ഥമാണുള്ളത്. ആശയവിനിമയം: ശാരീരികവും മാനസികവുമായ ആനന്ദം പ്രകടിപ്പിക്കാൻ ആദിമ മനുഷ്യർ ഉപയോഗിച്ചിരുന്ന ശബ്ദങ്ങളിൽ നിന്നാണ് ഈ വാക്ക് രൂപപ്പെട്ടത്. കേവലംഒരു ശബ്ദമെന്നതിലുപരി സന്തോഷം, സൗഹൃദം, പരിഹാസം തുടങ്ങിയ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള ഒരു മാർഗമായിട്ടാണ് 'ചിരി"എന്ന വാക്ക് ഭാഷയിൽ നില നിന്നുപോരുന്നത്. മനുഷ്യന്റെ ചിരി പലതരത്തിലുണ്ട്.
1. പ്രധാനപ്പെട്ട ചിരികൾ (Main Types): പൊട്ടിച്ചിരി (Belly Laugh/Guffaw): ഉള്ളിന്റെ ഉള്ളിൽ നിന്ന് സന്തോഷത്തോടെ ഉറക്കെ ചിരിക്കുന്ന രീതി. കുറുകിച്ചിരി (Giggle): പ്രാവ് കുറുകുന്നത് പോലെ ശബ്ദമുണ്ടാക്കി, അല്പം നാണത്തോടെയോ തമാശരൂപേണയോ ചിരിക്കുന്നത്. നിശബ്ദച്ചിരി (Silent Laughter): ശബ്ദമുണ്ടാക്കാതെ മുഖത്ത് മാത്രം ചിരിവരുത്തുന്നത്.
2. സാഹചര്യത്തിനനുസരിച്ചുള്ള ചിരികൾ (Contextual Laughter): ആശ്വാസച്ചിരി (Relief Laughter): വലിയ ടെൻഷൻ മാറുമ്പോൾ ഉണ്ടാകുന്ന ചിരി. പരിഹാസച്ചിരി (Cruel/Sarcastic Laughter): മറ്റുള്ളവരെ അപഹസിക്കാൻ വേണ്ടി ചിരിക്കുന്നത്. ഭയച്ചിരി (Nervous Laughter): പേടി തോന്നുമ്പോഴോ ആശയക്കുഴപ്പമുണ്ടാകുമ്പോഴോ അറിയാതെ വരുന്നത്. പാത്രച്ചിരി (Chuckle): ഉള്ളിൽ നിന്ന് വരുന്ന ചെറിയ ശബ്ദത്തോടെയുള്ള ചിരി. 3. ശാസ്ത്രീയമായ വർഗീകരണം (Scientific Categories): സ്വാഭാവിക ചിരി (Spontaneous Laughter): തമാശ കേൾക്കുമ്പോൾ അറിയാതെ വരുന്നത്. ഉത്തേജിത ചിരി (Stimulated Laughter).
ഉള്ളിൽ തട്ടാതെ എത്രപേർചിരിക്കുന്നു! മാനസിക പിരിമുറുക്കത്തിന് പരിഹാരംതേടി, പ്രശസ്ത മനശാസ്ത്രജ്ഞന്റെ മുന്നിൽ എത്തിയ,യുവാവിന്റെ കഥകൾ ക്ഷമയോടെ കേട്ടശേഷം,ആ നഗരത്തിൽ പ്രദർശനം നടന്നുവരുന്ന സർക്കസ് ഒന്നു കണ്ടിട്ട് അടുത്തദിവസം വരാൻ ഉപദേശിച്ചു.
വിവരം,ചോദിച്ചപ്പോൾ,സർക്കസിൽ കളിക്കുന്ന'ജോക്കർ"പരമരസികനാണെന്നും, അയാളുടെ രണ്ടുമണിക്കൂർ നേരത്തെ തമാശക്കളികൾ കണ്ടാൽപ്രത്യേക മരുന്നില്ലാതെ മാനസിക പിരിമുറുക്കം മാറിക്കൊള്ളുമെന്നു പറഞ്ഞു.അപ്പോഴാണ് ആ രഹസ്യം യുവാവ് വെളിപ്പെടുത്തിയത് : 'ആ ജോക്കർ,ഞാനാണ് സാർ!"ഇപ്രകാരംപ്രഭാഷകൻ നിർത്തിയപ്പോൾ,സദസ്യരിൽ ചിലരെങ്കിലുംചിരിക്കാൻ മറന്നൊരു ഭാവത്തിലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |