SignIn
Kerala Kaumudi Online
Tuesday, 21 April 2026 12.07 PM IST

ഡോ. വന്ദനാദാസ് കൊലക്കേസ് വിധി: സ്വാഗതം ചെയ്ത് കെ.ജി.എം.ഒ.എ 

Increase Font Size Decrease Font Size Print Page
d

നിരാശാജനകമെന്ന് ഐ.എം.എ

തിരുവനന്തപുരം: ഡോ. വന്ദനാദാസ് കൊലക്കേസ് വിധിയെ അനുകൂലിച്ചും നിരാശപ്രകടിപ്പിച്ചും ഡോക്ടർമാർ. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) വിധിയെ സ്വാഗതം ചെയ്തു. എന്നാൽ വിധി നിരാശാജനകമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐ.എം.എ) ഭാരവാഹികൾ പ്രതികരിച്ചു.

വിധിയിലൂടെ ഒരുപരിധി വരെ നീതി ഉറപ്പായെന്ന് കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുനിൽ.പി.കെയും ജനറൽ സെക്രട്ടറി ഡോ. റോബിൻ ജി.ജോസഫും പറഞ്ഞു. കേസിന്റെ തുടക്കം മുതൽ ശാസ്ത്രീയമായ രീതിയിലും വേഗത്തിലും അന്വേഷണം പൂർത്തിയാക്കിയ പൊലീസിനെയും കോടതിയിൽ കുറ്റം തെളിയിക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുകയും ചെയ്ത പ്രോസിക്യൂഷൻ വിഭാഗത്തെയും അഭിനന്ദിക്കുന്നതായി കെ.ജി.എം.ഒ.എ ഭാരവാഹികൾ പറഞ്ഞു.

പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി സർക്കാർ ഇടപെടണം, അല്ലാത്തപക്ഷം ഈ വിധി ഡോക്ടർമാരുടേയും ആശുപത്രി ജീവനക്കാരുടേയും മനോവീര്യം തകർക്കുമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ.മേനോനും സംസ്ഥാന സെക്രട്ടറി ഡോ. റോയി.ആർ.ചന്ദ്രനും അറിയിച്ചു.

TAGS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY