
കൊച്ചി: ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരി വിംഗ് കമാൻഡർ രാകേഷ് ശർമ്മയ്‌ക്ക് വിക്രം സാരാഭായ് വിജ്ഞാന പുരസ്‌കാരം നാളെ സമർപ്പിക്കും. വിക്രം സാരാഭായ് വിജ്ഞാൻ സ്‌കോളർഷിപ്പിന്റെ ആരംഭവും ചടങ്ങിൽ നടത്തും. പെരുമ്പാവൂർ പ്രഗതി അക്കാഡമിയിൽ നാളെ രാവിലെ 11ന് നടക്കുന്ന ഗവർണർ രാജേന്ദ്ര ആർലേക്കർ രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്ന പുരസ്‌കാരം സമ്മാനിക്കും. വിക്രം സാരാഭായ് സയൻസ് ഫൗണ്ടേഷൻ സി.ഇ.ഒ ഡോ.ഇന്ദിര രാജൻ അദ്ധ്യക്ഷയാകും. മുൻ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് പ്രഭാഷണം നടത്തും. കൊച്ചി റിഫൈനറീസ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ചാക്കോ എം.തോമസ് സ്‌കോളർഷിപ്പ് അവതരണം നിർവഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |