
തൃശൂർ: പല മ്യൂസിയങ്ങളിലായി താൻ കണ്ട കാഴ്ചകളെ വായനക്കാരിൽ എത്തിക്കുകയും അവരുടെ ഉൾക്കാഴ്ച വികസിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നതാണ് മധുസൂദനൻ രചിച്ച ചിത്രകലയും സിനിമയും എന്ന പുസ്തകമെന്ന് കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ. കേരള ലളിതകലാ അക്കാഡമി പ്രസിദ്ധീകരിച്ച ചിത്രകലയും സിനിമയും എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തുകാരിയും ക്യൂറേറ്ററുമായ സബിത സച്ചി പുസ്തകം ഏറ്റുവാങ്ങി. ഫോർട്ട് കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവിലെ ബിനാലെ വേദിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കേരള ലളിത കലാ അക്കാഡമി ചെയർപേഴ്‌സൺ മുരളി ചീരോത്ത്, എഴുത്തുകാരൻ എൻ.എസ്. മാധവൻ,പുസ്തക രചയിതാവ് കെ.എം. മധുസൂദനൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |