
തൃശൂർ: സർക്കാരുകളുടെ അശാസ്ത്രീയമായ മോട്ടോർ നയം ആർ.ടി.ഒ പൊലീസ് അധികൃതർ സ്വകാര്യ ബസ് തൊഴിലാളികൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നുവെന്ന് മോട്ടോർ ആൻഡ് എൻജിനിയറിംഗ് മസ്ദൂർ സംഘം ജില്ലാ സമ്മേളനം. സാധാരണക്കാർ നിത്യേന ആശ്രയിക്കുന്ന സ്വകാര്യ ബസ് മേഖലയെ തകർക്കുന്നതിന് നയം വഴിവയ്ക്കുന്നുവെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മോട്ടോർ ഫെഡറേഷൻ ജനറൽ സെക്രട്ടറി സി.എൻ. രവീന്ദ്രൻ പറഞ്ഞു. യൂണിയൻ ജില്ലാ പ്രസിഡന്റ് വിപിൻ മംഗലം അദ്ധ്യക്ഷനായി. ബി.എം.എസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം, ജില്ലാ പ്രസിഡന്റ് കെ.വി. വിനോദ്, ഫെഡറേഷൻ പ്രസിഡന്റ് കൃഷ്ണൻ, ഹരീഷ്, കെ.എൻ. വിജയൻ, കെ.ബി. നിത്യ, പി.കെ. ഉണ്ണിക്കൃഷ്ണൻ, എൻ.വി. മോഹനൻ, ജയൻ കോലാരി, എ.സി. കണ്ണൻ, ജയപ്രകാശ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |