ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന് നാളെ രാത്രി 8.30ന് കൊടിയേറും. തന്ത്രി കെ.പി.സി.വിഷ്ണു ഭട്ടതിരിപ്പാട്, ക്ഷേത്രത്തിന്റെ ഊരാളൻ കുടുംബാംഗങ്ങളായ മാടമ്പ് ഹരിദാസൻ നമ്പൂതിരി, ചിറ്റിശ്ശേരി കപ്‌ളിങ്ങാട്ട് ബാബു നമ്പൂതിരി, ദിലീപ് നമ്പൂതിരി, ബാലകൃഷ്ണൻ നമ്പൂതിരി, ബിജു നമ്പൂതിരി, എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കൊടിയേറ്റം. ദേവസ്വം അധികാരി നെൽപ്പറ നിറച്ചതിനുശേഷം കവുങ്ങ് ചെത്തിമിനുക്കി കൊടിമരം അലങ്കരിക്കും. കൊടിക്കയ്യിൽ കൊടിക്കൂറ അലങ്കരിച്ചശേഷം ദേശക്കാർ കൊടിമരം ഉയർത്തും. മതിൽക്കെട്ടിനുപുറത്തെ ആൽത്തറയ്ക്കു സമീപം തിരുവായുധ സമർപ്പണം ചടങ്ങും നടക്കും. ആറാട്ടുപുഴ കളരിക്കൽ ബാലകൃഷ്ണ കുറുപ്പിന്റെ ചുമതലയിലാണ് തിരുവായുധം സമർപ്പിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |