SignIn
Kerala Kaumudi Online
Saturday, 25 April 2026 8.43 AM IST

ആരും അറിയില്ല, സ്വന്തം വീട്ടിലിരുന്ന് സൈക്കോളജിസ്റ്റുമായി മനസുതുറക്കാം; വിദേശികൾ പോലും തേടിയെത്തുന്ന മലയാളിയുടെ സംരംഭം

Increase Font Size Decrease Font Size Print Page
junaid

മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ജോലി, സാമ്പത്തികം, കുടുംബപ്രശ്‌നങ്ങൾ തുടങ്ങി റിലേഷൻഷിപ്പുകൾ വരെയാണ് മുതിർന്നവരുടെ പ്രശ്‌നമെങ്കിൽ പഠനം, മാതാപിതാക്കളുടെ തിരക്ക്, ഇഷ്‌ടമല്ലാത്ത അന്തരീക്ഷം എന്നിവയാൽ വീർപ്പുമുട്ടുകയാണ് ആധുനിക സമൂഹത്തിലെ കുട്ടികൾ. ചുരുക്കിപ്പറഞ്ഞാൽ പ്രായഭേദമന്യേ ഇന്ന് ലോകമെമ്പാടുമുള്ള ഓരോരുത്തരും ഓരോ തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോവുകയാണ്.

സ്വയം ബുദ്ധിമുട്ടുകൾ തോന്നിയിട്ടും ഒരു സൈക്കോളജിസ്റ്റിനെ കണ്ടാൽ സമൂഹം തന്നെക്കുറിച്ച് എന്ത് വിചാരിക്കും എന്ന് ചിന്തിക്കുന്നരാണ് ഇതിൽ ഭൂരിഭാഗവും. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നിങ്ങളെ കേട്ടിരിക്കാൻ ഒരാളുണ്ടാവുക എന്നത് ഏറെ ആശ്വാസമുള്ള കാര്യമായിരിക്കും അല്ലേ? അതും നിങ്ങൾക്ക് സമാധാനത്തോടെ ഇരിക്കാൻ കഴിയുന്ന അന്തരീക്ഷത്തിൽ. ഇത്തരത്തിൽ നിങ്ങളുടെ മാനസിക പ്രശ്‌നങ്ങൾക്ക് ഓൺലൈനിലൂടെ പരിഹാരം തേടാൻ കഴിയുന്ന ഒരു സംരംഭത്തെപ്പറ്റി അറിയാം. 'റെലിക്കസ്' എന്നാണ് ഈ സ്റ്റാർട്ടപ്പിന്റെ പേര്.

റെലിക്കസിന്റെ തുടക്കം

കോഴിക്കോട് സ്വദേശിയായ ജുനൈദ് റഫീഖും നാല് സുഹൃക്കളും ചേർന്ന് ആരംഭിച്ച സംരംഭമാണ് റെലിക്കസ് സൈക്കോളജിക്കൽ സർവീസസ്. സൈക്കോളജി ബിരുദാനന്തര ബിരുദ പഠനകാലത്താണ് ജുനൈദിന്റെ മനസിൽ ഇത്തരമൊരു ആശയം ഉദിക്കുന്നത്. പുസ്‌തകങ്ങളിൽ ഒതുങ്ങുന്നവയല്ലാതെ പ്രാക്‌ടിക്കലായി കാര്യങ്ങളെ മനസിലാക്കാൻ സാധിക്കുന്നില്ല എന്ന് തോന്നിയപ്പോൾ മനുഷ്യരിലേക്ക് ഇറങ്ങിച്ചെല്ലാമെന്ന് ജുനൈദ് തീരുമാനിക്കുകയായിരുന്നു. ഓൺലൈനിലൂടെ കൂടുതൽ ജനങ്ങൾക്കരികിലേക്ക് ക്വാളിറ്റിയുള്ള സൈക്കോളജി സേവനങ്ങൾ എത്തിക്കുകയായിരുന്നു ലക്ഷ്യം.

founders

മനസിൽ തോന്നിയ ആശയം ഉടൻതന്നെ സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് ഹരിയാനയിലെ സഹപാഠിയായ ആര്യ ദാമോദരനോട് ജുനൈദ് പറഞ്ഞു. ആശയത്തെ പിന്തുണച്ച ആര്യ സംരംഭത്തിന് റെലിക്കസ് എന്ന പേരും നിർദേശിച്ചു. ശേഷം ഈ സംഘത്തിലേക്ക് ഇവരുടെ കോളേജിലെ തന്നെ വിദ്യാർത്ഥികളായ സൻഹ യൂസഫ് അലി, ഷിബിന അസീസും അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയായ അജ്‌മൽ ഒ എം എന്നിവരും ചേർന്നു. യാതൊരു അറിവും ക്വാളിഫിക്കേഷനും ഇല്ലാതെ പലരും മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിച്ച് ശരിയല്ലാത്ത രീതിയിൽ കൗൺസിലിംഗ് ഉൾപ്പെടെ നൽകുമ്പോൾ അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്‌തമാണ് റെലിക്കസ്.

എന്തിന് റെലിക്കസിലേക്കെത്തണം

മനസ് തുറക്കാൻ കഴിയാതെ വീർപ്പുമുട്ടുന്നവർ, സ്വയം ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടും അത് എന്തുകൊണ്ടാണെന്ന് തിരിച്ചറിയാൻ സാധിക്കാത്തവർ, തനിക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് മറ്റുള്ളവർ അറിയുമോ എന്ന് ഭയപ്പെടുന്നവർ തുടങ്ങി ഓരോരുത്തർക്കും റെലിക്കസിനെ സമീപിക്കാം. വിദഗ്ദ്ധരായ സൈക്കോളജിസ്റ്റുമാരുടെ സേവനം ഇവിടെ ലഭ്യമാണ്. നിങ്ങൾക്ക് തന്നെ ഇതിൽ ഒരാളെ തിരഞ്ഞെടുക്കാം.

ക്ലിനിക്കിൽ പോയി സൈക്കോളജിസ്റ്റിനെ നേരിട്ട് കാണുന്നതിനെ അപേക്ഷിച്ച് ഫീസും കുറവാണ്. 500 രൂപ മുതലാണ് ഇതിൽ സൈക്കോളജിസ്റ്റുകളുടെ ഫീസ് വരുന്നത്. സ്വന്തം വീടിന്റെ അന്തരീക്ഷത്തിൽ ഇരുന്നുകൊണ്ടുതന്നെ നിങ്ങളുടെ ബുദ്ധിമുട്ടുകൾ ഇവരുമായി മനസുതുറന്ന് സംസാരിക്കാനാകും. വാട്‌സാപ്പ് അല്ലെങ്കിൽ സൂം വീഡിയോ കോളിലൂടെ നിങ്ങൾക്ക് സംസാരിക്കാം. വീഡിയോ ഓൺ ആക്കാതെ സംസാരിക്കുന്നവരും ഉണ്ടെന്ന് ജുനൈദ് പറയുന്നു.

എങ്ങനെ സേവനം ലഭ്യമാക്കാം?

www.relicus.in എന്ന വെബ്‌സൈറ്റിലൂടെ അല്ലെങ്കിൽ 6235252624, 7356672011 എന്ന നമ്പറിൽ വിളിച്ച് നിങ്ങൾക്ക് സൈക്കോളജിസ്റ്റുകളുടെ സേവനം തേടാം. വെബ്‌സൈറ്റിൽ ഓരോ സൈക്കോളജിസ്റ്റുമാരുടെയും പേരും ചിത്രവും വിദ്യാഭ്യാസ യോഗ്യതയും അവരുടെ ഫീസും ഉൾപ്പെടെ നൽകിയിട്ടുണ്ടാകും. ഇതിൽ നിന്നും നിങ്ങൾക്ക് താൽപ്പര്യമുള്ളവരെ തിരഞ്ഞെടുത്ത് ബുക്ക് ചെയ്യാം. 24*7 സൈക്കോളജിസ്റ്റുകളുടെ സേവനം ലഭ്യമാണ്. നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടാണെങ്കിൽ അതിനും വെബ്‌സൈറ്റിലൂടെ സഹായം ലഭിക്കുന്നതാണ്.

website

ജുനൈദിന്റെ വാക്കുകൾ

'2025 മാർച്ച് 24നാണ് റെലിക്കസ് ആരംഭിച്ചത്. നാളെ റെലിക്കസിന്റെ ഒന്നാം വാർഷികമാണ്. ഇതുവരെ പതിനായിരക്കണക്കിന് ആളുകളെ സാധാരണ സ്ഥിതിയിലേക്ക് എത്തിക്കാൻ റെലിക്കസിനായി. പല തരത്തിലുള്ള ബുദ്ധിമുട്ടുകളുമായി എത്തിയ ക്ലയന്റുകളുണ്ട്. അതിൽ കൂടുതലും കുട്ടികളാണ്.

ആത്മഹത്യയുടെ വക്കിൽ നിന്ന പലരും അർദ്ധരാത്രി വിളിച്ച് സേവനം തേടിയിട്ടുണ്ട്. അവരെയെല്ലാം ജീവിതത്തിലേക്ക് മടക്കിയെത്തിക്കാൻ റെലിക്കസിന് സാധിച്ചു. ഉടൻതന്നെ കോഴിക്കോട്ട് ഒരു ക്ലിനിക്ക് ആരംഭിക്കും. നിലവിൽ 25ലധികം സൈക്കളജിസ്റ്റുകളുടെ സേവനം റെലിക്കസിൽ ലഭ്യമാണ്. യുകെ, ബംഗ്ലാദേശ് ഉൾപ്പെടെ പല രാജ്യങ്ങളിൽ നിന്ന് പല ഭാഷകൾ സംസാരിക്കുന്നവർ റെലിക്കസിന്റെ സേവനം തേടിയിട്ടുണ്ട്.'

ടീം റെലിക്കസ്

ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ആർ അരുൺ ആണ് റെലിക്കസിന്റെ ക്ലിനിക്കൽ അഡ്‌വൈസർ. അഞ്ജു ജോസഫ് ആണ് ക്ലിനിക്കൽ സ്‌ട്രാറ്റജിസ്റ്റ്. മഹാജൻ, ഷൻഫീർ എന്നിവരും റെലിക്കസിലെ പ്രധാനികളാണ്. സൈക്കോളജി വിദ്യാർത്ഥികളാണെങ്കിൽ നിങ്ങൾക്കും ഇന്റേൺഷിപ്പിന് റെലിക്കസ് അവസരം നൽകുന്നതാണ്.

TAGS: PSYCHOLOGY SERVICE, RELICUS, MENTAL HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.