
മാഡ്രിഡ്: പരിക്കിനെത്തുടർന്ന് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചികിത്സയിൽ കഴിയുന്നതിനിടെ മകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നു. 27കാരിയായ ബ്രസീലിയൻ മോഡലിനൊപ്പമുള്ള റൊണാൾഡോ ജൂനിയറിന്റെ ചിത്രങ്ങളാണ് ചർച്ചയാവുന്നത്.
റൊണാൾഡോ ജൂനിയറിന് 15 വയസാണ് പ്രായം. റൊണാൾഡോ ജൂനിയറും മോഡലും ദുബായിൽ വച്ചാണ് ആദ്യമായി കണ്ടുമുട്ടിയതെന്നും നിലവിൽ ഡേറ്റിംഗിലാണെന്നുമാണ് അഭ്യൂഹങ്ങൾ. എന്നാൽ താൻ ആരെയും ഡേറ്റ് ചെയ്യുന്നില്ലെന്നാണ് റൊണാൾഡോ ജൂനിയർ അഭിമുഖങ്ങളിൽ വ്യക്തമാക്കിയത്. മുൻപ് ബാർസിലോണ താരം ലൂയിസ് സുവാരസിന്റെ മകൾ ഡെൽഫിന സുവാരസുമായി റൊണാൾഡോ ജൂനിയർ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
Cristiano Ronaldo Jr. is reportedly dating a 27-year-old Brazilian model. According to rumors, they met at a restaurant in Dubai, where Ronaldo Jr. made a bold move shooting his shot confidently, leaving her unable to resist and she claimed she’s a big supporter of Cristiano Jr.… pic.twitter.com/UhQhpN3p14
— SAMSON👑🐐 (@Samsonthegoat25) March 23, 2026
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |