അപേക്ഷ തീയതി നീട്ടി
സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ 30 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽ എൽ.ബി. (4 പി.എം 9 പി.എം., റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾക്ക് ഫീസടയ്ക്കാനുള്ള തീയതി നീട്ടി. പിഴയില്ലാതെ ഇന്ന് വരെയും 500 രൂപ പിഴയോടെ 24 വരെയും 1000 രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബിവോക് ബ്രോഡ് കാസ്റ്റിംഗ് ആൻഡ് ജേർണലിസം (2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) ജൂൺ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 29ന് കാലടി ശ്രീശങ്കര കോളേജിൽ നടക്കും.
മൂന്നാം സെമസ്റ്റർ ബിവോക് ഫാഷൻ ടെക്‌നോളജി (2017 അഡ്മിഷൻ റഗുലർ, 20132016 അഡ്മിഷൻ സപ്ലിമെന്ററി) ജൂലായ് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 28 മുതൽ ആരംഭിക്കും.
പരീക്ഷഫലം
മൂന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ എൽ.ബി. (ഓണേഴ്‌സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ നാലുവരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബികോം എൽ എൽ.ബി. (ഓണേഴ്‌സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ നാലുവരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബി.എ. എൽ എൽ.ബി. (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ അഞ്ചുവരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ മാസ്റ്റർ ഒഫ് സയൻസ്/മാസ്റ്റർ ഒഫ് അപ്ലൈഡ് സയൻസ് മെഡിക്കൽ ഡോക്യുമെന്റേഷൻ (നോൺ സി.എസ്.എസ്.) റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബർ അഞ്ചുവരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.ടെക് (ജിയോമെക്കാനിക്‌സ് ആൻഡ് സ്ട്രക്‌ചേഴ്‌സ്) റഗുലർ, (പുനഃപ്രവേശനം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എ ഹിന്ദി (സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ അഞ്ചുവരെ അപേക്ഷിക്കാം.
പരീക്ഷ പരിശീലനം
സയൻസ് വിഷയങ്ങൾക്കുള്ള യു.ജി.സി നെറ്റ്/ജെ.ആർ.എഫ് പരീക്ഷയുടെ പാർട്ട് എയ്ക്ക് വേണ്ടി സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സൗജന്യ തീവ്രപരിശീലനത്തിന് സീറ്റൊഴിവുണ്ട്. ഫോൺ: 04812731025.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |