
തിരുവനന്തപുരം: അശാവർക്കർമാരോട് പ്രതികാര നടപടികൾ തുടർന്ന എൽ.ഡി.എഫ് സർക്കാറിനെതിരെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത മിനിമം വേതനം , വിരമിക്കൽ ആനുകൂല്യം പെൻഷൻ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ആശമാർ സമരം ചെയ്തത്. എന്നാൽ സമരത്തെ ജനാധിപത്യവിരുദ്ധമായി സർക്കാർ നേരിടുകയായിരുന്നു. 266 ദിവസത്തെ സമരത്തിന് ശേഷം 2000 രൂപയുടെ ഓണറേറിയം വർദ്ധന,മാത്രമാണ് സർക്കാർ വരുത്തിയത്. വേതനം കുടിശ്ശികയാവുന്ന സ്ഥിതി ഇപ്പോഴും തുടരുന്നു. തീരഞ്ഞെടുപ്പിൽ വിജയിക്കാൻ എൽ.ഡി.എഫിന് അർഹതയില്ല. തൊഴിലാളി വിരുദ്ധമെന്ന് തെളിയിച്ച ഇടതുസർക്കാറിനെതിരെ വിധിയെഴുതാൻ തൊഴിലാളികളടക്കം തയ്യാറാകണം. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദു, വൈസ്പ്രസിഡൻറ് എസ്.മിനി, ആർ.ഗിരിജ, ബിന്ദു സജീവൻ, ശാലിനി, മണികുമാരി, തങ്കമണി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |