
തൃശൂർ: മാവോവാദി കേസിലെ തടവുകാരൻ രൂപേഷ് 11വർഷത്തിന് ശേഷം ജയിൽ മോചിതനായി.വിയ്യൂർ സെൻട്രൽ ജയിലിലെ നടപടികൾ പൂർത്തിയാക്കി ഇന്നലെ വൈകീട്ട് 5നാണ് പുറത്തിറങ്ങിയത്. രൂപേഷിനെ സ്വീകരിക്കാൻ ഭാര്യ അഡ്വ.ഷൈനയും സുഹൃത്തുക്കളുമെത്തി. 43കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന രൂപേഷിന് എല്ലാ കേസുകളിലും ജാമ്യം ലഭിച്ചിരുന്നു.വെള്ളമുണ്ടയിൽ പൊലീസുകാരനെ ആക്രമിച്ച കേസിൽ 10വർഷം തടവും 2.25ലക്ഷം പിഴയും വിധിച്ചിരുന്നു. പിഴ ഒടുക്കിയില്ലെങ്കിൽ ഒന്നരവർഷം കൂടി തടവ് അനുഭവിക്കണം. ഇതിനെതിരെ സമീപിച്ചപ്പോൾ സുപ്രീംകോടതി പിഴയൊടുക്കേണ്ടെന്ന് വ്യക്തമാക്കി.15കേസുകളിൽ ഇനി വിചാരണ പൂർത്തിയാകാനുണ്ട്. ഇവയിലെല്ലാം ജാമ്യം കിട്ടി. തമിഴ്‌നാട്ടിലെ ശിവഗംഗ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ചെന്നൈ ഹൈക്കോടതിയുടെ മധുര ബഞ്ച് പരിഗണിച്ച് ജാമ്യം അനുവദിച്ചു. കൊല്ലത്തെ 2കേസിലും കൊച്ചി ഫാസ്റ്റ് ട്രാക്ക് കോടതി കുറ്റവിമുക്തനാക്കി.
പ്രതികരിക്കുന്നതിൽ പരിമിതി
പ്രതികരിക്കുന്നതിൽ പരിമിതിയുണ്ടെന്ന് രൂപേഷ് പറഞ്ഞു.മോചിതനായെന്ന തോന്നൽ മനസിലെത്തിയിട്ടില്ല. സമയമെടുക്കും.രാജ്യത്തെ തിരഞ്ഞെടുപ്പ് വ്യവസ്ഥിതിയും ജയിൽ നിമയങ്ങളും ചട്ടങ്ങളും കാലാനുസൃതമായി മാറ്റേണ്ടതാണ്. അംബേദ്കർ വിഭാവനം ചെയ്ത പ്രാതിനിധ്യ തിരഞ്ഞെടുപ്പ് രീതി പോലും നടപ്പായില്ല. ജയിലിലിരുന്നെഴുതിയ നോവലിന്റെ പ്രസിദ്ധീകരണം തടഞ്ഞത് വഴി സർക്കാറിന്റെ യഥാർത്ഥ മുഖം മനസിലായി. സണ്ണി കപിക്കാടും ബാബുരാജും വാസുവുമെല്ലാം യഥാർത്ഥ ബുദ്ധിജീവികളാണ്. അവരൊന്നും തിരഞ്ഞെടുപ്പ് ചെളിക്കുണ്ടിൽ വീഴരുതെന്നാണ് അഭിപ്രായമെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |