
കൊച്ചി: എറണാകുളം എടയാറിലെ ഓയിൽ കമ്പനിയിൽ വൻ തീപിടിത്തം. അപകടത്തിൽ ഒരാൾ മരിച്ചെന്നാണ് വിവരം. സി ജി ലൂബ്രിക്കന്റ്സ് എന്ന ഓയിൽ നിർമ്മാണ കമ്പനിയിൽ ഇന്ന് രാവിലെ 8.30നാണ് തീപിടിത്തം ഉണ്ടായത്. അഗ്നിശമനസേന എത്തി തീ അണയ്ക്കാൻ ശ്രമിക്കുകയാണ്.
എത്ര ജീവനക്കാർ കെട്ടിടത്തിലുണ്ടെന്നത് വ്യക്തമല്ല. എട്ടോളം അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണച്ച് കെട്ടിടത്തിന് ഉള്ളിലേക്ക് പ്രവേശിക്കാനാണ് ശ്രമം നടത്തുന്നത്. തീപിടിത്തത്തിന് പിന്നാലെ വലിയ പൊട്ടിത്തെറിയും ഉണ്ടായെന്ന് പ്രദേശവാസികൾ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |