SignIn
Kerala Kaumudi Online
Saturday, 28 March 2026 6.33 AM IST

അന്തിക്കാട്ട് ഭഗവതി വടക്കേക്കരയിലേക്ക് എഴുന്നള്ളി

Increase Font Size Decrease Font Size Print Page
vvvvvvvv

അന്തിക്കാട്: ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് ദേശത്ത് പറയെടുപ്പിന് പുറപ്പെടുന്ന അന്തിക്കാട്ട് ഭഗവതി വടക്കേക്കര ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. പാണ്ടിമേളത്തോടെയും താലത്തോടെയും നിറപറ നിറച്ചും ഭഗവതിയെ എതിരേറ്റു. മേളത്തിന് പഴങ്ങാപറമ്പ് കുട്ടൻ നമ്പൂതിരി ഇടംതലയിലും അന്തിക്കാട് പരമേശ്വരൻ വലംതലയിലും അന്തിക്കാട് ഗോഗുൽ ഇലത്താളത്തിലും നേതൃത്വം നൽകി.
ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി അന്തിക്കാട് ദേവദത്തൻ, ഭാരവാഹികളായ സി.ആർ.ശശി, ഷീജ രാജു, ദേവസ്വം ഓഫീസർ കെ.എൻ.ബാബുരാജ്, അന്തിക്കാട് പത്മനാഭൻ, സജേഷ് കുറുവത്ത്, ഷാജി കുറുപ്പത്ത്, ദേവസ്വം റവന്യൂ ഇൻസ്‌പെക്ടർ ഐനിക്കാട്ട് രാമചന്ദ്ര വാര്യർ, ഇ.രമേശൻ , അന്തിക്കാട് ഉണ്ണിക്കൃഷ്ണൻ, അന്തിക്കാട് കൃഷ്ണപ്രസാദ് നമ്പീശൻ, പരമേശ്വരൻ മേനാത്ത്, വൈശാഖ് അറയ്ക്കൽ എന്നിവർ നേതൃത്വം നൽകി.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.