
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് നടത്തിയ മൂന്നാം സെമസ്റ്റർ ബിടെക് കമ്പ്യൂട്ടർ സയൻസ്, ഐ.ടി ബ്രാഞ്ചുകളുടെ പുനഃക്രമീകരിച്ച പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.ബി.എ ട്രാവൽ ആൻഡ് ടൂറിസം /ഡിസാസ്റ്റർ മാനേജ്മെന്റ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മനഃശാസ്ത്ര വിഭാഗം നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗൺസിലിംഗ് കോഴ്സിലേക്ക് ഏപ്രിൽ 15 വരെ അപേക്ഷിക്കാം. ഫോൺ : 8075019568, 8547281985.
പെൻഷൻ/ഫാമിലി പെൻഷൻ കൈപ്പറ്റുന്നവർക്കായുള്ള മസ്റ്ററിംഗ് ഏപ്രിൽ ഒന്നു മുതൽ മേയ് 15 വരെ നടത്തും. ജീവൻപ്രമാൺ പോർട്ടലിലോ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് (അസ്സൽ മേൽവിലാസവും ഫോൺ നമ്പരും സഹിതം) ഫിനാൻസ് ഓഫീസർ, കേരളസർവകലാശാല, പാളയം, തിരുവനന്തപുരം34 വിലാസത്തിൽ തപാൽ മാർഗ്ഗം അയച്ചോ, നേരിട്ട് ഹാജരായോ മസ്റ്ററിംഗ് നടത്താം.
എം.ജി പരീക്ഷയ്ക്ക് അപേക്ഷിക്കാം
അഫിലിയേറ്റഡ് കോളേജുകളിലെയും സി പാസിലെയും രണ്ടാം സെമസ്റ്റർ ബി.എഡ് (സിഎസ്എസ്) (ദ്വിവത്സര2025 അഡ്മിഷൻ റഗുലർ, 2023, 2024 അഡ്മിഷനുകൾ സപ്ലിമെന്ററി, 2022 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2021 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2020 അഡ്മിഷൻ അവസാന മേഴ്സി ചാൻസ്) മേയ് 2026 പരീക്ഷകൾ ജൂൺ ഒന്നു മുതൽ നടക്കും.
ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എ ലാംഗ്വേജ് (ഇംഗ്ലീഷ്) ഇന്റഗ്രേറ്റഡ് എം.എസ്സി ബേസിക് സയൻസ് (കെമിസ്ട്രി/സ്റ്റാറ്റിസ്റ്റിക്സ്/ഫിസിക്സ്), ഇന്റഗ്രേറ്റഡ് എം.എസ്സി കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്,ഡേറ്റാ സയൻസ്) (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) ഏപ്രിൽ 2026 പരീക്ഷകൾക്ക് ഏപ്രിൽ ആറു വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എം.കോം (സിഎസ്എസ്) പ്രൈവറ്റ് രജിസ്ട്രേഷൻ (2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026 പരീക്ഷകൾ ഏപ്രിൽ 20 മുതൽ നടക്കും.
കാലിക്കറ്റ് സർവകലാശാല
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ നവംബർ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ പരീക്ഷ
ആറാം സെമസ്റ്റർ ബി.വോക് ഫുഡ് സയൻസ് റഗുലർ, സപ്ലിമെന്ററി ഏപ്രിൽ 2026 പരീക്ഷയുടെ പ്രാക്ടിക്കൽ 27ന് പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ നടക്കും.
പ്രിന്റിംഗ് ടെക്നോളജി കോഴ്സ്
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി നടത്തുന്ന പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിൽ 31നകം അപേക്ഷിക്കാം. ഒരു വർഷ കെജി.ടി.ഇ പ്രീ-പ്രസ് ഓപ്പറേഷൻ, കെജി.ടി.ഇ പ്രസ് വർക്ക്, കെജി.ടി.ഇ പോസ്റ്റ്-പ്രസ്സ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് എന്നിവയാണ് കോഴ്സുകൾ. യോഗ്യത- എസ്.എസ്.എൽ.സി. വിവരങ്ങൾക്ക്: 0471-2474720, 0471-2467728 www.captkerala.com .
ഓർമിക്കാൻ...
1. NCHM JEE: നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയിന്റ് എൻട്രൻസ് എക്സാമിനേഷന് ഏപ്രിൽ 1 വരെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: nta.ac.in
കുസാറ്റ്
മേഴ്സി ചാൻസ് പരീക്ഷ
കൊച്ചി കുസാറ്റ് സ്കൂൾ ഒഫ് എൻജിനിയറിംഗ്, സർവകലാശാലയുടെ കീഴിലുള്ള അംഗീകൃത കോളേജുകൾ എന്നിവിടങ്ങളിൽ 2000-2014ൽ (പാർട്ട് ടൈം/ഫുൾ ടൈം) പഠിച്ച ബി.ടെക് വിദ്യാർത്ഥികൾക്ക്, ഏഴാം സെമസ്റ്ററിൽ പാസാകാത്ത വിഷയങ്ങൾക്ക് വൺ ടൈം മേഴ്സി ചാൻസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. പരീക്ഷാ ഫീസ് ഫൈൻ ഇല്ലാതെ 30വരെയും ഫൈൻ സഹിതം ഏപ്രിൽ 7 വരെയും അടയ്ക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 10. വിവരങ്ങൾക്ക്: www.cusat.ac.in.
എം.ബി.എ. അഭിമുഖം 28 ന്
കിറ്റ്സിൽ എം.ബി.എ. (ട്രാവൽ ആൻഡ് ടൂറിസം) പ്രവേശനത്തിനുള്ള അഭിമുഖം 28ന് രാവിലെ 10.30 ന് തൈക്കാട് ക്യാമ്പസിൽ നടത്തും. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷ സ്കോർ കാർഡ് ഉള്ളവർക്കും പങ്കെടുക്കാം. വിവരങ്ങൾക്ക് www.kittsedu.org, 9645176828, 9446529467.
ഡിപ്ലോമ പരീക്ഷ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 2015 റിവിഷൻ പ്രകാരം 2015-2016 മുതൽ 2018-2019 വരെ പ്രവേശനം നേടി രജിസ്ട്രേഷൻ കാലാവധി അവസാനിച്ച ഡിപ്ലോമ വിദ്യാർത്ഥികൾക്ക് സപ്ളിമെന്ററി വിഷയങ്ങൾ എഴുതാൻ അവസരം. ഏപ്രിൽ 2026, നവംബർ 2026, ഏപ്രിൽ 2027 പരീക്ഷകളാണ് എഴുതാനാവുക. വിവരങ്ങൾക്ക്: www.sbte.kerala.gov.in .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |