
തിരുവനന്തപുരം: മുൻവൈരാഗ്യം കാരണം ഓട്ടോറിക്ഷാ ഡ്രൈവറെ മർദ്ദിച്ച് അവശനാക്കിയ കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. വഞ്ചിയൂർ സ്വദേശിയായ ഡ്രൈവറുടെ പരാതിയിൽ പൗഡികോണം ശ്രീകാര്യം കെ.കെ. ലൈൻ ശ്രീനിലയത്തിൽ ശ്രീകാന്ത് (32), വിളപ്പിൽ, ചെറുകോട്, ഗിരിജ ഭവനിൽ സുജിത്ത് (വിഷ്ണുപ്രഭ 39) എന്നിവരാണ് പിടിയിലായത്. ഡിസംബർ 7ന് രാത്രി ആനയറ ഭാഗത്തുവച്ചായിരുന്നു പ്രതികൾ സംഘം ചേർന്ന് അക്രമിച്ചത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ഒന്നാം പ്രതി അനന്ദു നേരത്തെ പിടിയിലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |