
ശിവഗിരി: ഗുരുദേവകൃതികളും ദർശനവും പഠനവിധേയമാക്കി ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തെന്ന വിജ്ഞാനോത്സവത്തിന് നാടാകെ തുടക്കമായി. ശിവഗിരിയിൽ ഗുരുദേവൻ വിദ്യാദേവതാസങ്കല്പത്തിൽ ശാരദാദേവിയെ പ്രതിഷ്ഠിച്ചതിന്റെ വാർഷികത്തോടനുബന്ധിച്ചാണ് ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്ത് സംഘടിപ്പിക്കുക. ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ്മ പ്രചരണസഭയുടെ നേതൃത്വത്തിലാണിത്.
ശാരദാ പ്രതിഷ്ഠാ വാർഷികത്തിന് പണച്ചെലവേറിയ ഉത്സവാഘോഷങ്ങൾക്കു പകരം വിജ്ഞാനം പകരുന്ന ക്ലാസുകളാണ് നടത്തേണ്ടതെന്നാണ് ഗുരുദേവ ഉപദേശം. നാടാകെ നടന്നുവരുന്ന പരിഷത്തുകളുടെ സമാപന വേളയിൽ ഏപ്രിൽ 29, 30, മേയ് 1 തീയതികളിൽ ശിവഗിരിയിൽ വിജ്ഞാനോത്സവം നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |