
അകാലനര മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേരുണ്ട്. ഇതിൽ പലരും മാർക്കറ്റിൽ കിട്ടുന്ന ഹെയർ ഡൈ ഉപയോഗിച്ചാണ് മുടി കറുപ്പിക്കുന്നത്. ഇത്തരത്തിലുള്ള ഡൈയുടെ അമിതമായ ഉപയോഗം മുടിയുടെ ആരോഗ്യം നഷ്‌ടപ്പെടുന്നതിനും താരൻ മുടികൊഴിച്ചിൽ പോലുള്ള പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. എന്നാൽ, ഈ പ്രശ്‌നങ്ങളൊന്നുമില്ലാതെ മുടി കറുപ്പിക്കാം. മാത്രമല്ല, ഈ സ്‌പ്രേ ഉപയോഗിച്ചാൽ മുടി നല്ല കട്ടിയായി വളരും. താരൻ, മുടി പൊട്ടി പോകൽ തുടങ്ങിയ പ്രശ്‌നങ്ങൾ മാറാൻ ഈ ഒരു മാർഗം ഉപയോഗിച്ചാൽ മതി. ഈ ഹെയർ സ്‌പ്രേ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
വെള്ളം - 1 ഗ്ലാസ്
ഉലുവ - 1 ടീസ്‌പൂൺ
കറുത്ത എള്ള് - 1 ടീസ്‌പൂൺ
വൈറ്റമിൻ ഇ കാപ്‌സ്യൂൾ - 1 എണ്ണം
റോസ് മേരി എസൻഷ്യൽ ഓയിൽ - 3 തുള്ളി
തയ്യാറാക്കുന്ന വിധം
വെള്ളത്തിലേക്ക് ഉലുവയും എള്ളും ചേർത്ത് തിളപ്പിച്ച് അരഗ്ലാസ് വെള്ളമാക്കി കുറുക്കിയെടുക്കുക. ശേഷം തണുക്കുമ്പോൾ ഇതിനെ ഒരു സ്‌പ്രേ ബോട്ടിലിലാക്കി അതിലേക്ക് വൈറ്റമിൻ ഇ കാപ്‌സ്യൂളും റോസ് മേരി എസൻഷ്യൽ ഓയിലും ചേർത്ത് നന്നായി യോജിപ്പിച്ച് ശിരോചർമത്തിലും മുടിയിലും പുരട്ടാവുന്നതാണ്. അലർജിയുള്ളവർ ഒരു മണിക്കൂറിന് ശേഷം കഴുകി കളയുക. അല്ലാത്തവർ ഈ സ്‌പ്രേ കഴുകി കളയേണ്ട ആവശ്യമില്ല. ഇത് രാത്രി ഉപയോഗിക്കുന്നതാണ് ഉത്തമം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |