SignIn
Kerala Kaumudi Online
Thursday, 21 May 2026 2.15 PM IST

കുവൈറ്റിലെ ഇറാൻ ആക്രമണം; കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി

santhana-selvam

കുവൈറ്റ് സിറ്റി: ഇറാൻ ആക്രമണത്തിൽ കുവൈത്തിൽ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശിയെന്ന് സ്ഥിരീകരണം. രാമനാഥപുരം ജില്ലയിലെ കൊളത്തൂർ സ്വദേശിയായ സന്താന ശെൽവം (40) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ കരാർ ജീവനക്കാരനായിരുന്നു ഇദ്ദേഹം.

ഇന്ന് പുലർച്ചെയാണ് കുവൈറ്റിലെ ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ആക്രമണം ഉണ്ടായത്. ഈ സമയം സന്താന ശെൽവം ഡ്യൂട്ടിയിലുണ്ടായിരുന്നു. ആക്രമണത്തിൽ കെട്ടിടങ്ങൾക്കും മറ്റും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് ജല വൈദ്യുത മന്ത്രാലയം അറിയിച്ചു.

സംഭവത്തിൽ എംബസി അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ച ഇന്ത്യൻ പൗരന്റെ കുടുംബത്തോടുള്ള അനുശോചനവും എംബസി ഔദ്യോഗിക പ്രസ്‌‌താവനയിലൂടെ അറിയിച്ചു. സംഭവത്തെത്തുടർന്ന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നതിനായി കുവൈറ്റ് അധികാരികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും എംബസി വ്യക്തമാക്കി. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് വേണ്ട നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള ഇടപെടൽ തുടരുകയാണെന്നും എംബസി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, GULF, GULF NEWS, KUWAIT, IRAN ATTACK, DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360