
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷ സമാപിച്ചു. തിങ്കളാഴ്‌ച ബയോളജി പരീക്ഷയോടെയാണ് പൂർത്തിയായത്. ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകളുടെ പരീക്ഷ പൂർത്തിയാക്കി ഇന്ന് സ്‌കൂൾ അടയ്‌ക്കും. കേരളത്തിൽ 4,17,497 കുട്ടികളാണ് പത്താംക്ലാസ് പരീക്ഷ എഴുതിയത്. ഗൾഫ് മേഖലയിലെ കുട്ടികളുടെ പരീക്ഷ പശ്‌ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ മാറ്റിവച്ചിരുന്നു. തുടർനടപടിയിൽ വൈകാതെ തീരുമാനമുണ്ടാകും. മൂല്യനിർണയ ക്യാമ്പ് ഏപ്രിൽ 16ന് ആരംഭിച്ച് മേയ് രണ്ടിന് പൂർത്തിയാകും. മേയ് മൂന്നാംവാരത്തിനുള്ളിൽ ഫലപ്രഖ്യാപനം നടത്തും. പ്ലസ് ടു ഫലപ്രഖ്യാപനം മേയ് 22നാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |