ചാത്തക്കുടം: തിരുവുള്ളക്കാവ് ശാസ്താവും ചാത്തക്കുടം ശാസ്താവും ഒരാനപ്പുറത്ത് ഇന്ന് ഗ്രാമപ്രദക്ഷിണം നടത്തും. വെെകീട്ടോടെ ചാത്തക്കുടത്ത് നിന്ന് ശാസ്താവ് ആനയുടെ കഴുത്തിലെ മണി, കൈമണി, പള്ളമണി എന്നിവ കെട്ടാതെ തിരുവുള്ളക്കാവ് ക്ഷേത്രത്തിലേക്ക് പോകും. തിരുവുള്ളക്കാവ് ശാസ്താവിനെ എഴുന്നള്ളിക്കുമ്പോൾ ക്ഷേത്രത്തിൽ ഏഴ് പ്രദക്ഷിണം നടത്തും. തിരുവുള്ളക്കാവ് ശാസ്താവ്, ചാത്തക്കുടം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെത്തുമ്പോൾ പ്രദക്ഷിണം കഴിഞ്ഞ് രണ്ടു ശാസ്താക്കന്മാരെയും ശ്രീകോവിലിൽ ഒരേ പീഠത്തിൽ ഇറക്കി എഴുന്നള്ളിപ്പ് നടത്തും. അർദ്ധരാത്രിക്ക് ശേഷം ഗ്രാമബലിക്ക് എഴുന്നള്ളും. വിവിധയിടങ്ങളിൽ ബലി തൂകി അവസാനം പെരുവനത്ത് ഇരട്ടയപ്പന്റെ മുന്നിലും ഗ്രാമബലി തൂകും. തുടർന്ന് തൊടുകുളക്കരയിൽ അഭിമുഖമായി ഇറക്കി എഴുന്നള്ളിക്കുന്നതോടെ ഗ്രാമബലി അവസാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |